scorecardresearch

എൻസിപി, ശിവസേന നേതാക്കളെ ഇഡി പിന്തുടരുന്നതിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാർ

25 മിനുറ്റോളം നീണ്ട കൂടിക്കാഴ്ച സംബന്ധിച്ച് എൻസിപി ഔദ്യോഗിക പ്രസ്താവന ഒന്നും നടത്തിയിട്ടില്ല

25 മിനുറ്റോളം നീണ്ട കൂടിക്കാഴ്ച സംബന്ധിച്ച് എൻസിപി ഔദ്യോഗിക പ്രസ്താവന ഒന്നും നടത്തിയിട്ടില്ല

author-image
WebDesk
New Update
modi pawar meet, PM Modi Sharad Pawar meet, modi pawar meet in delhi, PM Modi, NCP chief Sharad Pawar, Sharad Pawar president, Prashant Kishor, Indian Express, മോദി, നരേന്ദ്ര മോദി, പ്രധാനമന്ത്രി, പവാർ, ശരദ് പവാർ, എൻസിപി, മോദി-പവാർ, കൂടിക്കാഴ്ച, എൻസിപി, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ie malayalam

Photo: twitter.com/PMOIndia

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും ബുധനാഴ്ച കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയെത്തുടർന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഘാദി (എം‌വി‌എ) നേതാക്കളെ, പ്രത്യേകിച്ച് പവാറിന്റെ എൻസിപിയിൽ നിന്നും ശിവസേനയിൽ നിന്നുമുള്ളവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിന്തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാർലമെന്റിൽ വച്ച് പവാറും മോദിയും കൂടിക്കാഴ്ച നടത്തിയത്.

Advertisment

കൂടിക്കാഴ്ച 20-25 മിനിറ്റ് നീണ്ടു. എൻസിപി ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ യോഗത്തെക്കുറിച്ച് ഒഴുക്കൻ മട്ടിൽ പ്രതികരിച്ചു.

"എനിക്ക് മീറ്റിംഗിനെക്കുറിച്ച് ഒരു വിവരവുമില്ല… എനിക്ക് കുറച്ച് വിവരങ്ങൾ ലഭിക്കുമ്പോൾ മാത്രമേ എനിക്ക് അഭിപ്രായം പറയാൻ കഴിയൂ, പക്ഷേ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ഒരു ദേശീയ പാർട്ടിയുടെ നേതാവിനും വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരാം. ചില പ്രധാന വിഷയങ്ങളിൽ ചർച്ച ആവശ്യമാണ്… അവർ അത് ഏറ്റെടുത്തിരിക്കണം. ഇരുവരും വലിയ നേതാക്കളാണ്, അവർ എന്താണ് ചർച്ച ചെയ്തതെന്ന് എനിക്കറിയില്ല," അജിത് പവാർ പറഞ്ഞു.

എൻസിപി നേതാക്കൾക്കെതിരെ ഇഡി നടപടിയുണ്ടായിട്ടും ബിജെപിയും എൻസിപിയും തമ്മിൽ ബന്ധം മോശമായിട്ടില്ലെന്ന വസ്തുതയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിൽ വ്യക്തമാക്കുന്നതെന്ന് ബിജെപി നേതാവ് സുധീർ മുൻഗന്തിവാർ പറഞ്ഞു.

Advertisment

എൻസിപി നേതാക്കൾക്കെതിരായ ഇഡി കേസുകളുമായി ബന്ധപ്പെട്ട് പവാർ പ്രധാനമന്ത്രിയെ കാണാനുള്ള സാധ്യത സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവായ ബിജെപി നേതാവ് പ്രവീൺ ദാരേക്കർ തള്ളിക്കളയുന്നില്ല. “നിരവധി എംവിഎ നേതാക്കളെ ഇഡി അന്വേഷിക്കുന്നുണ്ട്. രണ്ട് എൻസിപി നേതാക്കൾ ജയിലിലാണ്. നിരവധി സേനാ നേതാക്കളിൽ അന്വേഷണം നടക്കുന്നുണ്ട്. ഇക്കാരണത്താലാകാം പവാർ പ്രധാനമന്ത്രിയെ കണ്ടത്,” ദരേക്കർ പറഞ്ഞു.

പവാറിനെ യുപിഎ ചെയർപേഴ്‌സണായി നിയമിക്കണമെന്ന എൻസിപി യുവജന വിഭാഗത്തിന്റെ ആവശ്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പവാറിന്റെ കൂടിക്കാഴ്ച. എന്നാൽ, രണ്ട് ദിവസം മുമ്പ് കോലാപൂരിൽ വെച്ച് യുപിഎ ചെയർമാനാകാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പവാർ പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കഴിഞ്ഞ ആഴ്ച ഡൽഹിയിൽ പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Modi Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: