scorecardresearch

ശരദ് പവാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയത് ഇ ഡിയെ ഭയന്നോ? ആരോപണങ്ങളില്‍ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

ഇ ഡി നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗം ബിജെപിയില്‍ ചേര്‍ന്നതെന്ന ആരോപണം ദേവേന്ദ്ര ഫഡ്നാവിസ് തള്ളി

ഇ ഡി നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗം ബിജെപിയില്‍ ചേര്‍ന്നതെന്ന ആരോപണം ദേവേന്ദ്ര ഫഡ്നാവിസ് തള്ളി

author-image
Rishika Singh
New Update
sharad pawar|Devendra Fadnavis|NCP

ശരദ് പവാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയത് ഇ ഡിയെ ഭയന്നോ? ആരോപണങ്ങളില്‍ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്നാവിസ്|ഫൊട്ടോ;എഎന്‍ഐ

മുംബൈ: കേന്ദ്ര ഏജന്‍സിയായ ഇ ഡി നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗം ബിജെപിയില്‍ ചേര്‍ന്നതെന്ന ആരോപണം തള്ളി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി മുന്‍ വര്‍ഷങ്ങളില്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിരുന്നത് ഇത്തരമൊരു ഭയം കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.

Advertisment

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 2014ല്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2017ല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍സിപി ബിജെപിയുമായി ചര്‍ച്ച നടത്തിയിരുന്നു. 2019ല്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി വീണ്ടും ബിജെപിയുമായി ചര്‍ച്ച നടത്തി. കേന്ദ്ര ഏജന്‍സികളുടെ നടപടിയെ ഭയന്നാണോ ഈ ചര്‍ച്ചകള്‍ നടത്തിയത്? ഇല്ലെങ്കില്‍ എന്തിനാണ് ശരദ് പവാറിനെപ്പോലുള്ള മുതിര്‍ന്ന നേതാവ് സര്‍ക്കാരിന്റെ ഭാഗമായ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ദേവേന്ദ്ര ഫഡ്നാവിസ് ചോദിച്ചു.

''ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എന്തുകൊണ്ടാണ് അവര്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നതെന്ന് അജിത് പവാര്‍ തന്നെ വിശദീകരിച്ചു,'' പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്ന വികസന രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ താന്‍ നേതൃത്വം നല്‍കുന്ന വിഭാഗം ആഗ്രഹിക്കുന്നുവെന്ന് ജൂലൈയില്‍ അജിത് പവാര്‍ വിശദീകരിച്ചിരുന്നു.

2019-ല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ പാര്‍ട്ടിയുടെ പങ്ക് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗം നിഷേധിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്.കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാനാണ് ബിജെപിയില്‍ ചേരാന്‍ പോകുന്നതെന്ന് തന്റെ ചില അടുത്ത സഹപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതായി ബുധനാഴ്ച ശരദ് പവാര്‍ ആരോപിച്ചിരുന്നു. ശരദ് പവാറുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഞാന്‍ പറഞ്ഞ എല്ലാ വാക്കുകളും സത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും ഫഡ്നാവിസ് വ്യാഴാഴ്ച പറഞ്ഞു. ''2019ല്‍ ശരദ് പവാര്‍ രാഷ്ട്രപതി ഭരണത്തിന് സമ്മതം നല്‍കിയിരുന്നു.''

Advertisment

''ഞാന്‍ അവരോട് (ശരദ് പവാര്‍ വിഭാഗം) ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം, നിങ്ങള്‍ എന്തിനാണ് 2019 ല്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയത്. ഇ ഡി ഭയം കൊണ്ടാണോ? ശരദ് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി 2017ലും 2019ലും ബിജെപിയുമായി സഖ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. കേന്ദ്ര ഏജന്‍സികളുടെ നടപടി ഭയന്നാണോ ഇത് ചെയ്തതെന്ന്'' അദ്ദേഹം ചോദിച്ചു. ''എല്ലാ എന്‍സിപി എംഎല്‍എമാരും മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരാന്‍ രേഖാമൂലം സമ്മതം നല്‍കിയിരുന്നു. ശരദ് പവാറിന് അത് നന്നായി അറിയാം. അതിനാല്‍, ഇ ഡി നടപടി ഒഴിവാക്കാനാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ബിജെപി സഖ്യത്തില്‍ ചേര്‍ന്നതെന്ന് പറയുന്നത് അന്യായമാണെന്നും'' അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ഒരു മാധ്യമത്തോട് സംസാരിക്കവെ, ബിജെപിയുടെയും എന്‍സിപിയുടെയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ശരദ് പവാറിന്റെ നേതൃത്വത്തിലാണെന്ന് ഫഡ്നാവിസ് സൂചിപ്പിച്ചിരുന്നു. പവാറിന്റെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, എന്‍സിപി വക്താവ് മഹേഷ് തപസെ ഈ പ്രസ്താവനകള്‍ തള്ളിക്കളയുകയും അവ തെറ്റാണെന്ന് പറഞ്ഞു. 'രാഷ്ട്രപതി ഭരണം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ്. തീരുമാനത്തെ ശരദ് പവാര്‍ സ്വാധീനിച്ചു എന്നുള്ള അഭ്യൂഹങ്ങള്‍ തെറ്റിദ്ധാരണാജനകവുമാണ്.

ഏകനാഥ് ഷിന്‍ഡെയെ മാറ്റി അജിത് പവാറിനെ ഉടന്‍ മുഖ്യമന്ത്രിയാക്കാനുള്ള ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യത്തിന്, കാവല്‍ മാറ്റത്തെക്കുറിച്ചുള്ള ഈ ഊഹാപോഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഫഡ്നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ഷിന്‍ഡെയുടെ ഡല്‍ഹി സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നക്സല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു.

Ncp Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: