ശക്തികാന്ത ദാസ് റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ

ഊർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്നാണ് പുതിയ നിയമനം

Shaktikanta Das, Shaktikanta Das RBI governor, RBI govenor, who is new RBI govenor, Urjit Patel, Urjit Patel resignation, indian express,iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

മുൻ കേന്ദ്ര സർക്കാർ​ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ പുതിയ ആർ ബി ഐ ഗവർണറായി നിയമിച്ചു. ആർ ബി ഐ​ ഗവർണറായിരുന്ന ഊർജിത് പട്ടേൽ കാലാവധി തികയ്ക്കാതെ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ഇക്കണോമിക് അഫയേഴ്സ് മുൻ സെക്രട്ടറിയായിരുന്നു ശക്തികാന്തദാസ്. 2015- മുതൽ 2017 വരെയാണ് ശക്തികാന്ത ദാസ് ധനകാര്യ സെക്രട്ടറിയായിരുന്നത്.

Read Also:ഊർജിത് പട്ടേൽ ആർബിഐ ഗവർണർ സ്ഥാനം രാജിവച്ചു

വ്യക്തിപരമായ കാരണങ്ങളാൽ എന്ന് കാണിച്ച് കഴിഞ്ഞ ദിവസം ആർ ബി ഐ​ ഗവർണർ സ്ഥാനത്ത് നിന്നും ഊർജിത് പട്ടേൽ രാജിവച്ചതിന് പിന്നാലൊണ് പുതിയ നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം. കേന്ദ്രസർക്കാരും ആർ ബി ഐയും തമ്മിലുളള കടുത്ത വിയോജിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഊർജിത് പട്ടേൽ രാജിവച്ചതെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയയാണ് പുതിയ നിയമനം.

ആർ ബി ഐയുടെ 25 മത് ഗവർണറായാണ് ശക്തികാന്ത ദാസ് ചുമതലയേൽക്കുന്നത്. കേന്ദ്രസർക്കാരും ഊർജിത് പട്ടേലും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ തുടർച്ച എങ്ങനെ പരിഹരിക്കും എന്നത് ശക്തികാന്ത ദാസിന്റെ മുന്നിലുളള പ്രധാന വെല്ലുവിളിയായിരിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shaktikanta das appointed new rbi governor

Next Story
‘ബിജെപിക്ക് ജനപ്രീതി നഷ്ടമായി’; മോദിയെ കരുത്തനെന്ന് വിശേഷിപ്പിച്ച രജനീകാന്തിന്റെ പ്രതികരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com