/indian-express-malayalam/media/media_files/uploads/2018/01/shahrukh-khan-copy.jpg)
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മുംബൈ അലിബാഗിലെ ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി കൈകൊണ്ടതെന്ന് ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദേജാവൂ ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ 2004ലാണ് അലിബാഗില്‍ ഷാരൂഖ് സ്ഥലം വാങ്ങിയത്. 19,960 ചതുരശ്ര അടി സ്ഥലത്താണ് ഫാംഹൗസ് പണിതത്. കൃഷിഭൂമിയിലായിരുന്നു നിര്‍മ്മാണം നടത്തിയത്. വില്‍പന സമയത്ത് 14.67 കോടി രൂപയാണ് വസ്തുവിന് കാണിച്ചിരുന്ന മൂല്യം. എന്നാല്‍ ഇപ്പോള്‍ അതിന്റെ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കൃഷിഭൂമിയില്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതിയില്ലാത്തതിനാലാണ് ദേജാവൂ ഫാംസിന്റെ പേരില്‍ സ്ഥലം വാങ്ങിയത്. എന്നാല്‍ സ്ഥലത്ത് കൃഷി നടക്കുന്നില്ലെന്നും സ്വന്തം ആവശ്യങ്ങള്‍ക്കാണ് വസ്തു ഉപയോഗിക്കുന്നതെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ ചുണ്ടിക്കാണിക്കുന്നു.
ഷാരൂഖ് ചെയ്തത് ബിനാമി ഇടപാടിന്റെ പരിധിയില്‍ പെടുന്നതിലാണ് ആദായനികുതി വകുപ്പ് നടപടിയെടുത്തിരിക്കുന്നത്. ദേജാവൂ ഫാംസിന്റെ ഡയറക്ടര്‍മാര്‍ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ പിതാവ് രമേഷ് ചിബ്ബ, മാതാവ് സവിത ചിബ്ബ, സഹോദരി നമിത ചിബ്ബ എന്നിവരാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us