മുംബൈ: ഷാരൂഖ് ഖാനെ കാണാൻ കഴിയാത്തതിന്റെ നിരാശയിൽ ആരാധകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊൽക്കത്ത സ്വദേശിയായ സലിം (35) ആണ് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടൻ തന്നെ ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

കഴിഞ്ഞ ദിവസം ഷാരൂഖിന്റെ പിറന്നാളായിരുന്നു. എല്ലാ വർഷവും പിറന്നാൾ ദിനത്തിൽ മന്നത്തിൽനിന്ന് ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. ഓരോ വർഷം രാജ്യത്തിന്റെ പല ഭാഗത്തുനിന്നും നിരവധി പേരാണ് ഈ ദിവസത്തിൽ തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണാനായി മന്നത്തിനു മുന്നിൽ എത്തുന്നത്.

ഈ വർഷവും നൂറുകണക്കിന് പേരാണ് മന്നത്തിനു മുന്നിലെത്തിയത്. കൊൽക്കത്തയിൽനിന്നും സലിം എന്ന ആരാധകനും ഷാരൂഖിനെ കാണാനായി മന്നത്തിനു മുന്നിലെത്തി. ആരാധകരെ കാണാനായി ഷാരൂഖ് എത്തുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ആരാധകരുടെ തിരക്കിൽപ്പെട്ട സലിമിന് ഷാരൂഖിനെ ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല. ഇതിന്റെ നിരാശയിൽ ഷാരൂഖിനോടുളള തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിനായി സലിം കഴുത്ത് മുറിക്കുകയായിരുന്നു.

നവംബർ രണ്ടിനായിരുന്നു ഷാരൂഖിന്റെ 53-ാം ജന്മദിനം. ഈ വർഷത്തോടെ ഇന്ത്യൻ സിനിമയിൽ 26 വർഷം പൂർത്തിയാക്കുകയാണ് ബോളിവുഡിന്റെ ബാദുഷ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ