ഷഹീൻ ബാഗ് ചാവേറുകളുടെ പരിശീലന കേന്ദ്രം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി

giriraj singh

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗ് ചാവേറുകളുടെ പരിശീലന കേന്ദ്രമാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. “ഷഹീൻ ബാഗ് ഇപ്പോൾ ഒരു പ്രസ്ഥാനമല്ല. ഇവിടെ ചാവേർ ആക്രമണത്തിന് പരിശീലനം നൽകുന്നുണ്ട്. രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്,” ഗിരിരാജ് സിങ് ട്വിറ്ററിൽ കുറിച്ചു.

ഡിസംബർ പകുതിയോടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി സ്ത്രീകൾ തെക്ക് കിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗിൽ രാപ്പകൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

Read More: ഷഹീൻ ബാഗിനോടുള്ള വെറുപ്പ് വോട്ട് ചെയ്യുമ്പോൾ കാണിക്കൂ: അമിത് ഷാ

ഡൽഹി നിയമസഭാ തിരഞ്ഞെപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ റാലികളിൽ നിരവധി ബിജെപി നേതാക്കൾ ഷഹീൻ ബാഗിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഷഹീൻ ബാഗ് പോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഷഹീൻ ബാഗിനോടുള്ള ​വെറുപ്പ് ഫെബ്രുവരി എട്ടിന് വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്തുമ്പോൾ കാണിക്കണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

ഷഹീൻ ബാഗ്, ജാമിയ, സീലാംപൂർ എന്നിവിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.

Read More: ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ നിങ്ങളെ ബലാത്സംഗം ചെയ്യും; ബിജെപി എംപിയുടെ വിവാദ പ്രസ്താവന

ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി പർവേഷ് വർമയും രംഗത്തെത്തിയിരുന്നു. ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ വീടുകളിൽ പ്രവേശിക്കുമെന്നും സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു പർവേഷ് വർമയുടെ പ്രസ്താവന.

“ലക്ഷക്കണക്കിന് ആളുകൾ അവിടെ ഒത്തുകൂടുന്നു (ഷഹീൻ ബാഗ്). ഡൽഹിയിലെ ജനങ്ങൾ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടിവരും. അവർ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കും, സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇപ്പോൾ സമയമുണ്ട്. നാളെ നിങ്ങളെ രക്ഷിക്കാൻ മോദി ജിയും അമിത് ഷായും വരില്ല,” പർവേഷ് വർമ പറഞ്ഞു.

“ഈ തിരഞ്ഞെടുപ്പ് ഒരു ചെറിയ തിരഞ്ഞെടുപ്പല്ല, മറിച്ച് രാജ്യത്തിന്റെ സ്ഥിരതയ്ക്കും ഐക്യത്തിനുമുള്ള തിരഞ്ഞെടുപ്പാണ്. ഫെബ്രുവരി 11 ന് ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഒരു മണിക്കൂറിന് ശേഷം ഷഹീൻ ബാഗിൽ ആരെയും കാണില്ല,” പശ്ചിമ ഡൽഹി ബിജെപി എംപി പർവേഷ് വർമ ​​പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shaheen bagh training squads of suicide bombers says union minister giriraj singh

Next Story
കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതാണോ, ഹിന്ദു-മുസ്‌ലിം ചർച്ചയാണോ രാജ്യസ്നേഹം: കേജ്‌രിവാൾArvind Kejriwal, അരവിന്ദ് കേ‌ജ്‌രിവാൾ, ആം ആദ്മി പാർട്ടി, Arvind Kejriwal interview, Arvind Kejriwal Express Interview, Express Interview with Arvind Kejriwal, Delhi assembly elections, Delhi elections, Indian Express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com