ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗ്-കാളിന്ദി കുഞ്ച് റോഡ് ഉപരോധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ചു.
പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധം തുടരാം. എന്നാല്‍ അത് പ്രതിഷേധത്തിനായി നിയോഗിക്കപ്പെട്ട സ്ഥലത്തായിരിക്കണം. പൊതുറോഡ് അനിശ്ചിതമായി തടയാനാവില്ലെന്നും ജസ്റ്റിസ് കെ.എസ്.കൗള്‍ വാക്കാല്‍ അറിയിച്ചു. ഫെബ്രുവരി 17ന് ഹർജി വീണ്ടും സമർപ്പിക്കും.
Read More: Kerala Christmas New Year Bumper Lottery 2020: ക്രിസ്മസ് പുതുവത്സര ബംപർ ST 269609 എന്ന നമ്പരിന്
“ഒരു നിയമം പാസാക്കി, അതിൽ ജനങ്ങൾക്ക് അതൃപ്തിയും പരാതിയുമുണ്ട്. ഇക്കാര്യത്തിൽ കോടതി ഇതുവരെ തീർപ്പ് കൽപ്പിച്ചിട്ടില്ല. എന്നാൽ ചിലർ അതിനെതിരെ പ്രതിഷേധിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നു. അവർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്,” ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 17-നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി എട്ടിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അഭിഭാഷകൻ അമിത് സാഹ്നി, ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗ് എന്നിവർ സമർപ്പിച്ച ഹർജി ഫെബ്രുവരി പത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 50 ദിവസത്തിലേറെയായി നടക്കുന്ന ഷഹീൻ ബാഗിലെ കുത്തിയിരിപ്പ് സമരത്തെത്തുടർന്ന് മഥുര റോഡിനും കാളിന്ദി കുഞ്ചിനുമിടയിൽ റോഡ് നമ്പർ 13 എ അടച്ചതുമൂലം പ്രദേശവാസികൾക്കും വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
തന്റെ അപ്പീലിൽ അഭിഭാഷകൻ സാഹ്‌നി “ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം പ്രതിഷേധക്കാർക്ക് അനിയന്ത്രിതമായ അവകാശങ്ങൾ ഉണ്ടോയെന്ന് ചോദിച്ചു. തിരക്കേറിയ ഒരു റോഡിൽ പ്രതിഷേധക്കാൻ മറ്റ് വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കുന്നുണ്ടോയെന്നും, ഒരു മാസത്തോളമായി ഒരു റോഡ് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അത്തരം പ്രതിഷേധങ്ങൾക്ക് അനുമതി നൽകാനാകുമോ?” എന്നും ഹർജിയിൽ ചോദിക്കുന്നു.
എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല, എന്നാൽ ഇത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് ഹർജിയിൽ പറയുന്നു.