ന്യൂഡൽഹി: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ സാക്ഷ്യപ്പെടുത്തിയ വിഐ ജോണ്‍ എന്ന ഷേവിങ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് മുഖത്ത് പാടുകളും അസ്വസ്ഥതകളും അനുഭവപ്പെട്ട യുവാവ് പരാതിയുമായി ഉപഭോക്തൃ കോടതിയില്‍. ഭോപ്പാല്‍ സ്വദേശി രാജ് കുമാര്‍ പാണ്ഡെയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

പരസ്യത്തില്‍ ‘ഇന്ത്യയിലെ നമ്പര്‍വണ്‍ ഷേവിങ് ക്രീം’ എന്നാണ് വിഐ ജോണ്‍നെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ പരസ്യം തെറ്റിദ്ധാരണാ ജനകമായ പരസ്യമാണെന്നും ഇതുവഴി ജനങ്ങളെ കബളിപ്പിക്കുകയാണ് കമ്പനിയെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

പരാതി സ്വീകരിച്ച ശേഷം ജില്ലാ മജിസ്‌ട്രേറ്റ് കാശിനാഥ് സിങ്, പരസ്യത്തില്‍ അഭിനയിച്ച നടന്‍ ഷാരൂഖ് ഖാനും ഉത്പന്നം നിര്‍മ്മിച്ച കമ്പനിക്കും വിറ്റ കടയുടമയ്ക്കും നോട്ടീസയക്കാന്‍ ഉത്തരവിട്ടു. പരിശോധനയില്‍ വിഐ ജോണ്‍ എന്ന ഷേവിങ് ക്രീം ഗുണമേന്മയില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ