scorecardresearch
Latest News

പത്മാവതി വിവാദം: സിനിമാ പ്രവർത്തകർ ഗോവ ഫിലിം ഫെസ്റ്റിവൽ ബഹിഷ്കരിക്കണമെന്ന് ശബാന ആസ്മി

പത്​മാവതി സിനിമയുമായി ഉയർന്ന്​ വന്നിട്ടുള്ള വിവാദങ്ങളിൽ കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയുടെ മൗനം കുറ്റകരമാണ്

പത്മാവതി വിവാദം: സിനിമാ പ്രവർത്തകർ ഗോവ ഫിലിം ഫെസ്റ്റിവൽ ബഹിഷ്കരിക്കണമെന്ന് ശബാന ആസ്മി

മുംബൈ: സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ്ഗ, രവി ജാദവിന്റെ ന്യൂഡ് എന്നീ ചിത്രങ്ങള്‍ക്കെതിരായ അസിഹ്ഷുണതയ്ക്കെതിരേയും പത്മാവതിക്കെതിരായ സംഘപരിവാര്‍ പോര്‍വിളികള്‍ക്കുമെതിരെ സിനിമാ മേഖലയിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. നടിയും ആക്ടിവിസ്റ്റുമായ ശബാന ആസ്മിയാണ് അവസാനമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ട്ടിഫിക്കേഷന് വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ച് സിബിഎഫ്സി തിരിച്ചയച്ചതിന് പിന്നാലെയാണ് നടപടിയെ ചോദ്യം ചെയ്ത് ഷബാന ആസ്മി രംഗത്തെത്തിയിട്ടുള്ളത്. ബോര്‍ഡിന്‍റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്ത താരം സിനിമാ മേഖല ഗോവാ അന്ത്രാരാഷ്ട്ര ചലച്ചിത്രോത്സവം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് ശബാനാ ആസ്മിയുടെ പ്രതികരണം.

സിനിമക്കെതിരെ ഭീഷണികളുമായി രംഗത്തെത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. തങ്ങൾക്ക്​ മുമ്പിലെത്തുന്ന സിനിമകൾക്ക്​ സർട്ടിഫിക്കറ്റ്​ നൽകുക എന്നതാണ്​ സെൻസർ ബോർഡി​​ന്റെ പണിയെന്നും അസ്​മി ട്വീറ്റ്​ ചെയ്​തു. പത്​മാവതി സിനിമയുമായി ഉയർന്ന്​ വന്നിട്ടുള്ള വിവാദങ്ങളിൽ കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയുടെ മൗനം കുറ്റകരമാണ്​. ​സിനിമ പ്രവർത്തകർ ഒന്നടങ്കം പത്​മാവതി സിനിമക്ക്​ പിന്നിൽ അണിനിരക്കണമെന്നും ശബാന ആസ്​മി ആവശ്യപ്പെട്ടു.

ഡിസംബർ ഒന്നിനാണ്​ പത്​മാവതിയുടെ റിലീസ്​ നിശ്​ചയിച്ചിരിക്കുന്നത്​. എന്നാൽ, ഇതുവരെയായിട്ടും സെൻസർ ബോർഡ്​ ചിത്രത്തിന്​ സർട്ടിഫിക്കറ്റ്​ നൽകിയിട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന്​ നേരത്തെയും പ്രതിഷേധങ്ങൾ ഉയരുകയാണ്​.

സംഘപരിവാർ ഭീഷണികൾക്കെതിരെ നടൻ പ്രകാശ് രാജ് ശക്തമായാണ് പ്രതികരിച്ചത്. ‘ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കാലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടി വയ്ക്കണം, ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം. ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സെക്സി ദുര്‍ഗ, ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാസിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആഷിഖ് അബു, രാജീവ് രവി, ലിജോ പെല്ലിശ്ശേരി, ദീലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കല്‍, വി.കെ.ശ്രീരാമന്‍, സൗബിന്‍ സാഹിര്‍, വിധു വിന്‍സെന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിപാല്‍, ഷാബാസ് അമന്‍, അജിത് കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വി.എസ്, കമല്‍ കെ, സൗമ്യ സദാനന്ദന്‍, ആഷ ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Shabana azmi urges film industry to boycott goa fest over padmavati row