/indian-express-malayalam/media/media_files/uploads/2023/07/Brij.jpg)
എക്സ്പ്രസ് ഫൊട്ടോ: അനില്‍ ശര്‍മ
ന്യൂഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം. ഡല്‍ഹി കോടതിയുടേതാണ് നടപടി. ബ്രിജ് ഭൂഷണൊപ്പം കുറ്റാരോപിതനായ വിനോദ് തോമറിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ജാമ്യത്തുകയായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജൂലൈ 28-ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഏപ്രിലിലാണ് ആറ് ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിച്ചത്.
ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച 1,500 പേജുള്ള കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് കോടതി ബ്രിജ് ഭൂഷണോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഐപിസി 354 (ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികളെ വിചാരണ ചെയ്യണമെന്നും ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയോടെ ആവശ്യപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജമ്യാപേക്ഷയെ എതിർക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, "ഞാൻ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല" എന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. "അപേക്ഷ കൈകാര്യം ചെയ്യേണ്ടത് നിയമപ്രകാരമായിരിക്കണം," അദ്ദേഹം കോടതിയില്‍ പറഞ്ഞതായും പിടിഐ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തു, പ്രതി വളരെ സ്വാധീനമുള്ളയാളാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. “ജാമ്യം അനുവദിക്കാൻ പാടില്ല. അനുവദിച്ചാൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തണം,” അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.