ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പീഡന പരാതിയിൽ പുതിയ നിലപാടുമായി സുപ്രീം കോടതി ജഡ്ജിമാർ. പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ ചീഫ് ജസ്റ്റിസിനെതിരായ കേസിൽ അന്വേഷണം നടത്തരുതെന്നാണ് ജഡ്ജിമാരുടെ നിലപാട്. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, റോഹിൻടൺ നരിമാൻ എന്നിവരാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം നടത്തിയാൽ അത് സുപ്രീം കോടതിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുമെന്നും ഇരുവരും വ്യക്തമാക്കി. കേസിൽ അന്വേഷണം നടത്തുന്ന എസ്.എ.ബോബ്ഡെയുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
Read: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി
പരാതിക്കാരിക്ക് അഭിഭാഷകനെ നിയമിക്കാനായി അവസരം നൽകുകയോ അല്ലെങ്കിൽ അമിക്കസ് ക്യൂറിയെ അന്വേഷണത്തിനായി നിയോഗിക്കുകയോ ചെയ്യണമെന്നാണ് നരിമാന്റെ നിർദേശം. നേരത്തെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിക്ക് മുമ്പാകെ ഇനി ഹാജരാവില്ലെന്ന് പരാതിക്കാരി നിലപാടെടുത്തിരുന്നു.