ഗോദാവരിയില്‍ ബോട്ട് കീഴ്‌മേല്‍ മറിഞ്ഞു; 11 മരണം, നിരവധി പേരെ കാണാതായി

ബോട്ടില്‍ 60 ഓളം പേരുണ്ടായിരുന്നു.

andhra pradesh boat capsize,ആന്ധ്രാപ്രദേശ് ബോട്ട് അപകടം, east godavari district,ഗോദാവരി, ap boat capsize, india news, indian express

അമരാവതി: ആന്ധാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 11 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദേവി പട്ടണത്തിലെ കച്ചലൂരു ഗ്രാമത്തിനടുത്ത് വച്ചാണ് സംഭവം. ബോട്ടില്‍ 60 ഓളം പേരുണ്ടായിരുന്നു.

ടൂറിസം മിനിസ്റ്റര്‍ ശ്രീനിവാസ റാവു പറയുന്നത് ബോട്ടില്‍ കുറഞ്ഞത് 60 പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ്. പുന്നാമി ടൂറിസം ഏജന്‍സിയുടേതാണ് ബോട്ട്. അതേസമയം, 24 പേരെ രക്ഷപ്പെടുത്തിയെന്നും 30 ലധികം പേരെ കണ്ടെത്താനുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


ഗോദാവരി നദിക്ക് സമീപത്തുള്ള പാപികൊണ്ടലു മല കാണാനായി പോയ വിനോദ സഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Several people missing in boat accident in godavari river297773

Next Story
‘പാക്കിസ്ഥാൻ തോൽക്കുകയാണെങ്കിൽ…’ ഇന്ത്യയുമായി ആണവയുദ്ധത്തിനുള്ള സാധ്യതയെക്കുറിച്ച് ഇമ്രാൻ ഖാൻImran Khan
The moderation of comments is automated and not cleared manually by malayalam.indianexpress.com