പാരീസ്: ഫ്രാന്‍സിലെ ഗ്രാസെ നഗരത്തിലെ ഒരു ഹൈസ്കൂളിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. നഗരത്തിലെ ടോക്കിവില്ലെ സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. 17കാരനായ വിദ്യാര്‍ത്ഥിയാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്കൂളില്‍ വെടിവെപ്പ് നടന്നതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമത്തില്‍ എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. ഇതിനിടെ ഫ്രാന്‍സിലെ അന്താരാഷ്ട്ര നാണയനിധി ഓഫീസിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ലെറ്റര്‍ ബോബ് പൊട്ടിയാണ് അപകടം ഉണ്ടായത്. ആരാണ് ഇതിന് പിന്നിലെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ