scorecardresearch

ഫ്രാന്‍സില്‍ സ്കൂളിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്ക്: 17കാരന്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്

നഗരത്തിലെ ടോക്കിവില്ലെ സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു

നഗരത്തിലെ ടോക്കിവില്ലെ സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഫ്രാന്‍സില്‍ സ്കൂളിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്ക്: 17കാരന്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്

പാരീസ്: ഫ്രാന്‍സിലെ ഗ്രാസെ നഗരത്തിലെ ഒരു ഹൈസ്കൂളിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. നഗരത്തിലെ ടോക്കിവില്ലെ സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. 17കാരനായ വിദ്യാര്‍ത്ഥിയാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

സ്കൂളില്‍ വെടിവെപ്പ് നടന്നതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമത്തില്‍ എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. ഇതിനിടെ ഫ്രാന്‍സിലെ അന്താരാഷ്ട്ര നാണയനിധി ഓഫീസിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ലെറ്റര്‍ ബോബ് പൊട്ടിയാണ് അപകടം ഉണ്ടായത്. ആരാണ് ഇതിന് പിന്നിലെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Imf France Bomb Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: