കാബൂൾ: അഫ്​ഗാനിസ്​ഥാനിലെ കാബൂളി​ലെ ഇന്ത്യൻ എംബസിക്ക്​ സമീപം വൻ സ്​ഫോടനം. എംബസിയിൽ നിന്ന്​ നൂറു മീറ്റർ അകലെയാണ്​ സ്​ഫോടനം നടന്നത്​. എംബസിയുടെ വാതിലുകളും ജനലുകളും സ്​ഫോടനത്തിൽ തകർന്നു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.സ്ഫോടനത്തിൽ അൻപതിലധികം ആളുകൾ മരിച്ചതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇന്ത്യൻ എംബസി ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നാണ്​ പ്രാഥമിക വിവരം. കാബൂളിലെ നയതന്ത്ര മേഖലയിൽ ശക്തമായ പുക ഉയരുന്ന ദൃശ്യങ്ങൾ അൽജസീറ പുറത്ത് വിട്ടിട്ടുണ്ട്.

അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ കൊട്ടാരവും വിദേശ എംബസികളുടെയും ഓഫിസുകളും ഉൾക്കൊള്ളുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ഇതിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ