Latest News

സമരം തുടങ്ങിയിട്ട് ഏഴ് മാസം; ഡൽഹിയിലേക്ക് മാർച്ച് നടത്താൻ കർഷകർ, മൂന്ന് മെട്രോ സ്റ്റേഷൻ അടച്ചു

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ സഹാറൻപൂരിൽ നിന്നും സിസൗലിയിൽ നിന്നും ആയിരക്കണക്കിന് കർഷകർ ഗാസിപൂർ ഗേറ്റിൽ എത്തിയതായി കർഷക യൂണിയനുകൾ പറയുന്നു

Farmers protest, Delhi farmers protest, Delhi farmers rally, delhi republic day rally, delhi tractor rally, delhi farmer rally route, tractor rally route, കർഷക സമരം, ട്രാക്ടർ പരേഡ്, malayalam news, news in malayalam, national news in malayalam, വാർത്ത, വാർത്തകൾ, മലയാളം വാർത്ത, മലയാളം വാർത്തകൾ, ie malayalam
ഫയൽ ചിത്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമത്തിനെതിരായ കർഷകരുടെ സമരം ഏഴ് മാസം പിന്നിട്ടു. ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തും.

ഇതേതുടർന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മൂന്ന് സ്റ്റേഷനുകൾ അടച്ചു. “സുരക്ഷാ കാരണങ്ങൾ മുൻനിർത്തി, ഡൽഹി പൊലീസ് നിർദേശിച്ചതനുസരിച്ച്, യെല്ലോ ലൈനിലെ, വിശ്വവിദ്യാലയ, സിവിൽ ലൈൻസ്, വിധാൻ സഭാ മെട്രോ സ്റ്റേഷനുകൾ ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടു മണിവരെ അടഞ്ഞു കിടക്കും” ഡിഎംആർസി പ്രസ്തവാനയിലൂടെ അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളിലേയും കർഷകരോട് രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത നിവേദനങ്ങൾ അതത് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് സമർപ്പിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു. കൃഷിയെയും ജനാധിപത്യത്തിനെയും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 46-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നത്.

“കഴിഞ്ഞ ഏഴു മാസം, സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കർഷക യൂണിയനുകൾ ലോകത്തിലെ തന്നെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ പങ്കുചേർന്നു. ഞങ്ങളുടെ പ്രതിഷേധം വർധിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.” ഭാരതീയ കിസാൻ യൂണിയനിലെ ഡോ. ദർശൻ പാൽ പറഞ്ഞു.

Read Also: ആവശ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ല; അനുച്ഛേദം 370 തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരം: ഒമർ അബ്ദുല്ല

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ സഹാറൻപൂരിൽ നിന്നും സിസൗലിയിൽ നിന്നും ആയിരക്കണക്കിന് കർഷകർ ഗാസിപൂർ ഗേറ്റിൽ എത്തിയതായി കർഷക യൂണിയനുകൾ പറയുന്നു. ട്രാക്ടറുകളുമായി മാർച്ചിന് തയ്യാറായാണ് കർഷകർ എത്തിയിരിക്കുന്നതെന്നാണ് വിവരം. ഇന്ത്യയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലും പ്രതിഷേധ മാർച്ച് നടക്കും.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഓഗസ്റ്റ് 9 മുതൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ നാടായ പട്യാലയിൽ മൂന്ന് ദിവസത്തെ ധർണ ആരംഭിക്കുമെന്ന് പഞ്ചാബ് ഖേത് മസ്ദൂർ യൂണിയൻ വെള്ളിയാഴ്ച പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Seven months of agitation farmers plan march to delhi three metro stations shut

Next Story
Coronavirus India Highlights: വാക്സിനേഷൻ യജ്ഞത്തിൽ എൻ‌ജി‌ഒകളെ സഹകരിപ്പിക്കേണ്ടത് പ്രധാനമെന്ന് പ്രധാനമന്ത്രിcoronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com