/indian-express-malayalam/media/media_files/uploads/2018/10/manvender-singh.jpg)
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി. രാജസ്ഥാൻ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുടെ മകനുമായ മൻവേന്ദ്ര സിങ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുന്നു. ബുധനാഴ്ച ന്യൂഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങിലൂടെയാകും മൻവേന്ദ്രയുടെ പാർട്ടി പ്രവേശനം.
"പതിറ്റാണ്ടുകളായി ബിജെപി പ്രവർത്തകർ പാർട്ടിക്കുള്ളിൽ വീർപ്പുമുട്ടൽ അനുഭവിക്കുകയാണ്. പല നേതാക്കളും പാർട്ടി വിട്ട് പോകുന്നതിന് കാരണമതാണ്. ബിജെപിയും മുഖ്യമന്ത്രി വസുന്ദരയും ഇക്കാര്യം ആത്മപരിശേധന ചെയ്യണം." മൻവേന്ദ്ര സിങ് പറഞ്ഞു.
ബിജെപി നേതവും വാജ്പേയ് സർക്കാരിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന ജസ്‍വന്ദ് സിങിന്റെ മകനാണ് മൻവേന്ദ്ര സിങ്. കോൺഗ്രസിൽ ചേരുകയാണെന്നും, ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ കേൺഗ്രസ് ദേശീയ-സംസ്ഥാന നേതാക്കളുടെ സാനിധ്യത്തിലാകും പാർട്ടി അംഗത്വം സ്വീകരിക്കുകയെന്നും മൻവേന്ദ്ര സിങ് ഇന്ത്യൻ എക്സ്‍പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡിൽ കോൺഗ്രസ് എംഎൽഎ റാം ദയാൽ ഉയ്കെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഛത്തീസ്‌ഗഡിൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റാണ് റാംദയാൽ ഉയ്കെ. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പേയുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് രാജസ്ഥാനിൽ കോൺഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് റാം ദയാൽ ഉയ്കെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us