Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഡിസംബറോടെ പത്ത് കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കും: സെറം ഇന്‍സ്റ്റിറ്റ‌്യൂട്ട് സിഇഒ

ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന മുഴുവന്‍ വാക്‌സിനും രാജ്യത്ത് ഉപയോഗിക്കും. അടുത്ത വര്‍ഷം മുതല്‍ പകുതി ഇവിടെയും പകുതി വാക്‌സിന്‍ വിതരണ സംഘടനയായ കൊവാക്‌സിനും കൈമാറും

covid vaccine, coronavirus vaccine, vaccine for coronavirus, astrazeneca plc, covid astrazeneca plc, astrazeneca plc covid, world news, indian express

പുനെ: ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാന്‍ വേണ്ടി 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ ആസ്ട്രസെനക കമ്പനിയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ‌്യൂട്ട് ഉത്പാദിപ്പിക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാല്‍ ഉടന്‍ ഉപയോഗിക്കാനുള്ള അനുമതിയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അഡാര്‍ പൂനാവാല ബ്ലൂംബെര്‍ഗ് വാര്‍ത്ത പോര്‍ട്ടലിനോട് പറഞ്ഞു.

അവസാന ഘട്ട ട്രയൽ ഡാറ്റയിൽ, അസ്ട്രസെനെക്കയുടെ വാക്സിൻ വൈറസിൽ നിന്ന് ഫലപ്രദമായ സംരക്ഷണം നൽകുന്നതായി കാണിക്കുകയാണെങ്കിൽ, കുറഞ്ഞത് നൂറ് കോടി ഡോസുകൾ ഉൽ‌പ്പാദിപ്പിക്കുന്നതിന്, ഇന്ത്യയിലെ പങ്കാളികളായ സെറം ഇൻസ്റ്റിറ്റ‌്യൂട്ട് ഡിസംബറോടെ ന്യൂഡൽഹിയിൽ നിന്ന് അടിയന്തര അംഗീകാരം തേടുമെന്ന് അഡാര്‍ പൂനാവാല പറഞ്ഞു.

Read More: ശുഭ സൂചന; കോവിഡ് വാക്സിൻ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

ആ പ്രാരംഭ വാക്സിൻ ഇന്ത്യയിലേക്കായിരിക്കുമെന്ന് പൂനാവാല വ്യക്തമാക്കി. അഞ്ച് ഡവലപ്പർമാരുമായി സഖ്യം ചേർന്ന സെറം, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇതുവരെ 40 ദശലക്ഷം ഡോസ് ആസ്ട്രാസെനെക്കയുടെ വാക്സിൻ ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയുടെ നോവവാക്‌സ് എന്ന വാക്‌സിന്‍ നിര്‍മിക്കാനും പദ്ധതിയുണ്ടെന്ന് പൂനവാല പറഞ്ഞു.

“ഇത് ഒരു വലിയ അപകടസാധ്യതയാണെന്ന് ഞങ്ങൾ അൽപ്പം ആശങ്കാകുലരായിരുന്നു,” പൂനാവാല പറഞ്ഞു. എന്നാൽ ആസ്ട്രാസെനെക്കയുടെയും നോവാവാക്സിന്റെയും ഷോട്ടുകൾ “വളരെ ഫലപ്രദമാണ്.”

ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന മുഴുവന്‍ വാക്‌സിനും രാജ്യത്ത് ഉപയോഗിക്കും. അടുത്ത വര്‍ഷം മുതല്‍ പകുതി ഇവിടെയും പകുതി വാക്‌സിന്‍ വിതരണ സംഘടനയായ കൊവാക്‌സിനും കൈമാറും. ലോകത്ത് വാക്‌സിന്‍ വിതരണത്തില്‍ തുല്യത നടപ്പാക്കുന്ന സ്ഥാപനമാണ് കൊവാക്‌സ്.

തങ്ങളുടെ കോവിഡ് വാക്സിനായ സ്പുട്നിക് 5, 92 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി കഴിഞ്ഞദിവസം റഷ്യയും രംഗത്തെത്തിയിരുന്നു. ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഒന്നിച്ചാണ് നടക്കുന്നത്.

പരീക്ഷണത്തിലെ കണ്ടെത്തലുകൾ ഇതുവരെ സമഗ്രമായി അവലോകനം ചെയ്തിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസിലും ഈ വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതനാൽ ഇത് ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്.

അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ഇടക്കാല വിവരങ്ങൾ പുറത്തുവിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് സ്പുട്‌നിക് വി പ്രഖ്യാപനം വന്നത്. ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. വാക്‌സിനിൽ സുരക്ഷാ വീഴ്‌ചകളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അംഗീകാരത്തിനായി യുഎസ് അഡ്‌മിനിസ്‌ട്രേഷനെ ഉടൻ സമീപിക്കുമെന്നും കമ്പനി അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Serum institutes head says india to get 100 million astra shots next month

Next Story
കോവിഡ് ബാധിച്ചവരിൽ ഉറക്കമില്ലായ്മ, മറവി, ഉത്കണ്ഠ എന്നിവ കാണപ്പെടുന്നതായി പഠനംcc
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express