scorecardresearch

മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി കോവോവാക്‌സ് ഉള്‍പ്പെടുത്തണം; ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിന്‍ പോര്‍ട്ടലില്‍ കോവോവാക്‌സ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കോവിന്‍ പോര്‍ട്ടലില്‍ കോവോവാക്‌സ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

author-image
WebDesk
New Update
covid-vaccine

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസായി കോവോവാക്‌സ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിന്‍ പോര്‍ട്ടലില്‍ കോവോവാക്‌സ് ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

മാര്‍ച്ച് 27 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗ് ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയത്. കഴിഞ്ഞ മാസം, ഡോ എന്‍ കെ അറോറയുടെ നേതൃത്വത്തിലുള്ള കോവിഡ്-19 വര്‍ക്കിംഗ് ഗ്രൂപ്പും രണ്ട് ഡോസ് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്‌സിന്‍ വാക്‌സിനേഷന്‍ എടുത്ത മുതിര്‍ന്നവര്‍ക്കുള്ള ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസായി കോവിന്‍ പോര്‍ട്ടലില്‍ കോവോവാക്‌സ് ഉള്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു.

കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്‌സിന്‍ രണ്ട് ഡോസ് നല്‍കിയവര്‍ക്ക് കോവാക്‌സ് നല്‍കാന്‍ വിപണി അംഗീകാരത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ജനുവരി 16-ന് അംഗീകാരം നല്‍കിയിരുന്നു. കൂടാതെ, കോവോവാക്‌സ് ലോകാരോഗ്യ സംഘടനയും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അംഗീകരിച്ച വാക്‌സിനാണ്.

2021 ഡിസംബര്‍ 28-ന് മുതിര്‍ന്നവരിലും 2022 മാര്‍ച്ച് 9-ന് 12-17 പ്രായത്തിലുള്ളവരിലും 2022 ജൂണ്‍ 28-ന് 7-11 പ്രായത്തിലുള്ളവരിലും ചില നിബന്ധനകള്‍ക്ക് വിധേയമായി നിയന്ത്രിത ഉപയോഗത്തിന് കോവോവാക്‌സിന് ഡിസിജിളെ അംഗീകാരം നല്‍കിയിരുന്നു. യുഎസ് ആസ്ഥാനമായുള്ള വാക്‌സിന്‍ നിര്‍മ്മാതാക്കളായ നോവാവാക്‌സില്‍ നിന്നുള്ള സാങ്കേതിക കൈമാറ്റത്തിലൂടെയാണ് കോവോവാക്‌സ് നിര്‍മ്മിക്കുന്നത്. വിപണി അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വാക്‌സനിന്‍ അംഗീകരിച്ചു. 2021 ഡിസംബര്‍ 17-ന് ഡബ്ല്യുഎച്ച്ഒ വാക്‌സിന് അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Advertisment
India Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: