ശ്രീനഗർ: കാ​ഷ്മീ​ർ താ​ഴ്‌വരയി​ൽ സൈ​ന്യ​ത്തി​നു നേ​രെയുള്ള ക​ല്ലേ​റി​ന് നേ​തൃ​ത്വം നൽകിയിരുന്ന നേതാവിനെ സൈന്യം വധിച്ചു. തൗ​സീ​ഫ് അ​ഹ​മ്മ​ദ് വാ​നി എ​ന്ന 27കാ​ര​നെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. പു​ൽ​വാ​മ​യി​ലെ കാ​ക​പോ​റ ചൗ​ക്കി​ക്ക​ടു​ത്താ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലൂടെയാണ് തൗസീഫിനെ വധിച്ചത് എന്ന് സൈന്യം അവകാശപ്പെട്ടു.

പു​ൽ​വാ​മ​യി​ലെ തെ​ങ്പു​ന സ്വ​ദേ​ശി​യാ​യ തൗ​സീ​ഫി​ന് എതിരെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. 2001ൽ ​പോ​ലീ​സി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം ഹി​സ്ബു​ൾ ക​മാ​ൻ​ഡ​ർ ബു​ർ​ഹ​ൻ വാ​നി കൊ​ല്ല​പ്പെ​ട്ട ശേ​ഷം ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി. ര​ണ്ടു മാ​സം മു​ന്പാ​ണ് ഇ​യാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook