scorecardresearch

സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റു; പാക്‌സ് സിലിക്കയിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം

വ്യാപാര ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു

വ്യാപാര ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു

author-image
WebDesk
New Update
sergio goras

സെർജിയോ ഗോർ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഈ നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ ആഗോള പങ്കാളിത്തമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി തിങ്കളാഴ്ച ചുമതലയേറ്റു. നിർണ്ണായക ധാതുക്കളുടെ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യമായ പാക്‌സ് സിലിക്കയിൽ  ചേരാൻ ഇന്ത്യയെ അടുത്ത മാസം ഔദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Advertisment

Also Read:ഡല്‍ഹിയില്‍ താലിബാന് സ്ഥിരം നയതന്ത്ര പ്രതിനിധി; എംബസിയില്‍ അഫ്ഗാന്‍ പതാക നിലനിര്‍ത്തും

വെള്ളിയാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ ഗോർ, തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ചുമതലയേറ്റത്. വ്യാപാര ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സെമികണ്ടക്ടറുകൾ, നിർണ്ണായക ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും സുസ്ഥിരവുമായ വിതരണ ശൃംഖല ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് സംരംഭമായ പാക് സിലിക്കയിലേക്ക് ഗോർ ഇന്ത്യയെയും ക്ഷണിച്ചു.ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, ഇസ്രായേൽ എന്നിവ നിലവിൽ ഇതിൽ അംഗങ്ങളാണ്. അടുത്ത മാസം ഇന്ത്യ ഈ സഖ്യത്തിൽ പൂർണ്ണ അംഗമാകും.

വ്യാപാര തർക്കങ്ങൾ പരിഹരിക്കും

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ഇന്ത്യ കാലതാമസം വരുത്തുന്നുവെന്ന യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗോറിന്റെ പ്രതികരണം. "യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ വിയോജിപ്പുകൾ ഉണ്ടായേക്കാം, പക്ഷേ അവർ എപ്പോഴും അത് പരിഹരിക്കും"- സെർജിയോ ഗോർ വ്യക്തമാക്കി. 

Also Read:മമത നിയമം കൈയ്യിലെടുക്കുന്നു, പൊലീസിനെ ദുരുപയോഗം ചെയ്യുന്നു; അടിയന്തര ഇടപെടൽ തേടി ഇ.ഡി സുപ്രീം കോടതിയിൽ

ഈ വർഷം നയതന്ത്രതലത്തിൽ തുല്യ പരിഗണനയുടെ വർഷമായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിട്ടുണ്ടെന്നും ഇത് നീതിയുക്തമായ വ്യാപാരവും സുരക്ഷയും ഉറപ്പാക്കുമെന്നും ഗോർ കൂട്ടിച്ചേർത്തു.

ട്രംപിന്റെ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗഹൃദത്തെക്കുറിച്ച് പരാമർശിച്ച ഗോർ, അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Also Read:വിജയ് ഡൽഹിയിൽ, കരൂർ കേസിൽ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ഇന്ത്യയോടുള്ള അങ്ങേയറ്റത്തെ ആദരവോടെയാണ് താൻ ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത തലത്തിലേക്ക് ഉയർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അംബാസഡർ വ്യക്തമാക്കി. 2013-ലാണ് താൻ ആദ്യമായി ഇന്ത്യ സന്ദർശിച്ചതെന്ന് അദ്ദേഹം ഓർത്തെടുത്തു. ഒക്ടോബറിൽ അംബാസഡറായി നാമനിർദ്ദേശം ചെയ്യപ്പെട്ട ശേഷം അദ്ദേഹം ഇന്ത്യയിലെത്തി പ്രധാനമന്ത്രി മോദിയുമായും എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More: പിഎസ്എല്‍വി സി-62 ദൗത്യം പരാജയം; ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ

India Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: