മുംബൈ: ഓഹരി വിപണി സർവകാല റെക്കോർഡിൽ. ബോംബെ സൂചിക സെൻസെക്സ് 250 പോയിന്റ് ഉയർന്ന് 36,526.66 പോയിന്റിലും ദേശീയ സൂചിക നിഫ്റ്റി 76 പോയിന്റ് ഉയർന്ന് 11,025 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പൊതുമേഖല ബാങ്ക്, ഊർജ, മെറ്റൽ ഓഹരികൾ മിക്കതും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിലെ ഉയർച്ചയാണ് ഇന്ത്യൻ വിപണിയിൽ കുതിപ്പിന് വഴിവച്ചത്.
ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, കൊടക് മഹീന്ദ്ര, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർ കോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ വില ഉയർന്നു. ടിസിഎസ്, വേദാന്ത, ലുപിൻ, പവർ ഗ്രിഡ്, ഒഎൻജിസി, വിപ്രോ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരി 2 ശതമാനം ഉയര്‍ന്ന് 1.057.05 ആയി.
ഏഷ്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നേട്ടത്തിലാണ് പുരോഗമിക്കുന്നത്. അതേസമയം യുഎസ് സ്റ്റോക്ക് ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്.