മുംബൈ: കഴിഞ്ഞ ദിവസം പുറത്തു വന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിക്ക് ഉണർവേകി. ഉത്തർപ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ ബിജെപിയുടെ മികച്ച വിജയമാണ് ഓഹരി വിപണിയിലെ കുതിപ്പിന് കാരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 505 പോയന്റ് നേട്ടത്തില്‍ 29,451 എന്ന നിലയിലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലും എത്തി.

ബിജെപിയുടെ ജയം ഓഹരി സൂചികകൾക്ക് മാത്രമല്ല, രൂപയുടെ മൂല്യവും ഉയർത്തി. ഡോളറുമായുളള വിനിമയത്തിൽ രൂപയുടെ മൂല്യം കഴിഞ്ഞ ഒരു വർഷത്തെ ഉയർന്ന നിരക്കിലെത്തി. ഒരു ഡോളറിന് 66 രൂപ 20 പൈസയാണ് നിലവിലെ മൂല്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ