മുംബൈ: ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. സെൻസെക്സ് 518 പോയിന്റും നിഫ്റ്റി 155 പോയിന്റും ഇടിഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 35457 പോയിന്റും നിഫ്റ്റി 10703 ലും ആണ് കൂപ്പുകുത്തിയത്.

ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ 286 ഓഹരികൾ ലാഭത്തിലാണ്. അതേസമയം 1038 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്. എൽ ആന്റ് ടി, ഹിന്റാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്.

ഇവർക്ക് പുറമെ റിലയൻസ്, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ യൂനിലിവർ, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലാണ്.

രൂപയുടെ മൂല്യത്തകർച്ചയും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പുമാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം. അമേരിക്കയിലെ ബോണ്ടിൽ നിന്നുളള ആദായം ഉയർന്നതും ഓഹരി വിപണിക്ക് തിരിച്ചടിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook