മുംബൈ: രാവിലെ നേട്ടത്തോടെ തുടങ്ങിയെങ്കിലും ഉച്ചയ്ക്കുശേഷം രാജ്യത്തെ സൂചികകളിൽ ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 897.28 പോയിന്റ് ഇടിഞ്ഞ് 58,237.85 പോയിന്റിലും നിഫ്റ്റി 258.60 പോയിന്റ് ഇടിഞ്ഞ് 17,154.30 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ 2.73 ശതമാനവും സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ 2.49 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചിക 2.27 ശതമാനവും ഇടിഞ്ഞു.
ബോർഡർ മാർക്കറ്റുകളിലും നഷ്ടമുണ്ടായി. നിഫ്റ്റി സ്‌മോൾക്യാപ് 50 2.56 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 2.48 ശതമാനവും ഇടിഞ്ഞു. അതേസമയം, ഇന്ത്യ വിക്‌സ് 21.75 ശതമാനം നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്കിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ടാറ്റമോട്ടോഴ്സ്, എസ്ബിഐ, പിഎൻബി, ബന്ധൻ ബാങ്ക് എന്നിവയുടെ ഓഹരികളും ഉച്ചയ്ക്കുശേഷം നഷ്ടത്തിലായി.
ടെക് മഹീന്ദ്ര 6.87 ശതമാനം ഉയർന്നു. എൻഎസ്ഇയിൽ അദാനി എന്റർപ്രൈസസ് 1.34 ശതമാനം ഉയർന്ന് 1,921 രൂപയിലാണ് വ്യാപാരം നടക്കുന്നത്.