മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം തന്നെ ഓഹരി വിപണി കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സെന്‍സെക്‌സ് 505.13 പോയിന്റ് നഷ്ടത്തിലാണ് അവസാനിച്ചത്.
നാഷണൽ സ്റ്റോക് എക്ചേഞ്ചിന്റെ നിഫ്റ്റിയിയും 137.45 പോയിന്റിന്റെ നഷ്ടത്തോടെയാണ് അവസാനിച്ചത്. ഭൂരിഭാഗം ഏഷ്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുകളും നഷ്ടത്തിലാണ്. രൂപയുടെ മൂല്യതകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്ത വിപണിയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും ഓഹരി സൂചികകളെ ബാധിച്ചു. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 72 പൈസ കുറഞ്ഞ് 72.65 എന്ന നിലയിലേക്ക് താണു
എസ്ബിഐ, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി തുടങ്ങിയവയുടെ ഓഹരികളും നഷ്ടത്തിലാണ്.
വിപ്രോ, വേദാന്ത തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്. വിദേശ നിക്ഷേപകര്‍ 1,090.56 കോടിയുടെ ഓഹരികള്‍ സ്വന്തമാക്കിയപ്പോള്‍ ഡൊമസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് 115,14 കോടി രൂപയുടെ ഓഹരികളും സ്വന്തമാക്കി.