ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായ സീനിയർ അഭിഭാഷകൻ എച്ച് എസ് ഫൂൽകെ പാർട്ടിയിൽ നിന്ന് രാജിവച്ചു. രാജിവയ്ക്കരുതെന്ന് തന്നോട് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടുവെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജിവയ്ക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് നാളെ പത്രസമ്മേളനം വിളിച്ചുകൂട്ടി വിശദീകരിക്കുമെന്നാണ് ഫൂൽക്കെ അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താൻ രാജിവച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

കെജ്രിവാളിനാണ് ഫൂൽക്കെ രാജിക്കത്ത് നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് ആഗതമായിരിക്കെ മുതിർന്ന നേതാവിന്റെ രാജി, ഡൽഹി രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയേക്കും.

പഞ്ചാബിലെ പ്രതിപക്ഷ നേതാവാണ് എച്ച്.എസ്.ഫൂൽകെ. കോൺഗ്രസുമായി ആംആദ്‌മി പാർട്ടി സഖ്യത്തിന് തീരുമാനം കൈക്കൊണ്ടാൽ, പിന്നെ താൻ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.

പഞ്ചാബിൽ കോൺഗ്രസാണ് അധികാരത്തിലുളളത്. ഡൽഹിക്ക് ശേഷം ആംആദ്മി പാർട്ടിക്ക് രണ്ടാമതൊരു സംസ്ഥാനത്ത് സ്വാധീനം ചെലുത്താനായത് പഞ്ചാബിലാണ്. ഇവിടെ ആംആദ്മി പാർട്ടിയുടെ നേതാവാണ് എച്ച്.എസ്.ഫൂൽകെ. ഡൽഹിയിൽ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ എച്ച്.എസ്.ഫൂൽകെ എഎൻഐയോടാണ് ഇക്കാര്യം പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ