Latest News

കൈക്കൂലി വാങ്ങി നികുതി വെട്ടിപ്പിന് സഹായിച്ച ജിഎസ്ടി ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

ജിഎസ്ടി നിലവില്‍ വന്ന് ഇത് ആദ്യമായാണ് നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ക്രമക്കേടിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്

A CBI office building in New Delhi. *** Local Caption *** A CBI office building in New Delhi. Express photo by Purushottam Sharma 22-02-2011

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങി നികുതി വെട്ടിക്കാന്‍ കമ്പനികളെ സഹായിച്ച ചരക്കുസേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. ജിഎസ്ടി നിലവില്‍ വന്ന് ഇത് ആദ്യമായാണ് നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ക്രമക്കേടിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുളള ജിഎസ്ടി കമ്മീഷണര്‍ അടക്കം മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്.

നികുതി വെട്ടിപ്പ് നടത്താനായി സ്വകാര്യ കമ്പനികളെ സഹായിക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനികളില്‍ നിന്നും നിരന്തരമായി നിശ്ചിത മാസങ്ങളിലാണ് പ്രതിഫലം സ്വീകരിച്ചിട്ടുളളത്. കാണ്‍പൂര്‍ സബ് സോണിലെ ജിഎസ്ടി തലവനും ഐആര്‍എസ് ഓഫീസറുമായ സന്‍സാര്‍ ചന്ദാണ് പിടിയിലായത്. പണം, ടിവി, മൊബൈല്‍ ഫേണ്‍, ഫ്രിഡ്ജ് എന്നിവയും ഇയാളുടെ ഡല്‍ഹിയിലുളള വീട്ടില്‍ കമ്പനികള്‍ എത്തിച്ച് കൊടുത്തതായാണ് കണ്ടെത്തല്‍.

കൂടാതെ തവണകളായി 1.5 ലക്ഷം രൂപ ചന്ദിന്റെ സഹായിലൂടെ കമ്പനികള്‍ കൈമാറിയിട്ടുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വസതികളിലായി‍ നടത്തിയ തിരച്ചിലില്‍ 58 ലക്ഷം രൂപയും രേഖകളും കണ്ടെത്തിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Senior gst officer held for taking bribes to help evade tax

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express