കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു. ഇന്നു രാവിലെ കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം. വളരെക്കാലമായി ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.
രാജ്യസഭയിലും ലോക്സഭയിലുമായി 25 വര്‍ഷത്തോളം പാര്‍ലമെന്റേറിയനായി പ്രവര്‍ത്തിച്ചു. 1985, 1988, 1994 എന്നീ മൂന്നു ടേമുകളില്‍ രാജ്യസഭാ അംഗമായിരുന്നു. വെസ്റ്റ് ബംഗാളിലെ പാല്സ്കുരയില് നിന്ന് 2004 ല്‍ ലോക്സഭാ അംഗമായി. 2009 ല്‍ പശ്ചിമ ബംഗാളിലെ ഘട്ടാലില്‍ നിന്നാണ് ഗുരുദാസ് ദാസ് ഗുപ്ത ലോക്സഭയിലെത്തിയത്.
Read Also: ജമ്മു കശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങള്‍; രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി
ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എഐടിയുസി) ജനറൽ സെക്രട്ടറിയായി 2001-ൽ ഗുപത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോയിന്റ് പാർലമെന്ററി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2009 ൽ സിപിഐയുടെ ലോക്സഭാ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഗുപ്ത 2014 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. ജയശ്രീ ദാസ് ഗുപ്തയാണ് ഭാര്യ. സംസ്കാരം പിന്നീട് നടക്കും.