scorecardresearch
Latest News

മോഹന്‍ ഭഗവതിനെ രാഷ്ട്രപതി ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

മോഹന്‍ ഭഗവത് ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിക്കുന്നയാളാവാം. അദ്ദേഹത്തിന്റെ ദേശഭക്തി, എന്ത്യന്‍ ജനതയോടുള്ള സ്‌നേഹം, രാജ്യത്തോടുള്ള കൂറ് എന്നിവയില്‍ സംശയമില്ലെന്നും ജാഫര്‍ ഷെരീഫ്

ബംഗളൂരു: രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ പിന്തുണക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് തള്ളി മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ഷെരീഫ്. മോഹന്‍ ഭഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണ അറിയിച്ച് ജാഫര്‍ ഷെരീഫ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അറിയിച്ചു.

“ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് വ്യത്യസ്ത ചിന്തകള്‍ സ്വാഭാവികമായും ഉണ്ടാകും. മോഹന്‍ ഭാഗത് ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിക്കുന്നയാളാവാം. അദ്ദേഹത്തിന്റെ ദേശഭക്തി, എന്ത്യന്‍ ജനതയോടുള്ള സ്‌നേഹം, രാജ്യത്തോടുള്ള കൂറ് എന്നിവയില്‍ സംശയമില്ലെന്നും” 83കാരനായ ജാഫര്‍ ഷെരീഫ് കത്തില്‍ വ്യക്തമാക്കിയതായാണ് സൂചന.

എന്നാല്‍ ആര്‍എസ്എസിന്റെ ആദര്‍ശങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് പാര്‍ട്ടി നേതാവ് ഗൗരവ് യോഗി പറഞ്ഞു. തങ്ങളുടെ പ്രസിഡന്റിനെ നിയോഗിക്കുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ശിവസേനയും രംഗത്തെത്തിയിരുന്നു. എംപിയായ സഞ്ജയ് റൗത്ത് ആണ് ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ട് ഭഗവതിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോഴുള്ള ചര്‍ച്ചകളെ ആര്‍എസ്എസ് തലവന്‍ തള്ളിയിരുന്നു.

തനിക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തനം തുടരാനാണ് താത്പര്യമെന്നാണ് ഭഗവത് അറിയിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും. ഇത് പരിഗണിച്ചാണ് പുതിയ രാഷ്ട്രപതി ആരാവുമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Senior congress leader jaffer sharief write letter to prime minister to consider mohan bhagavat as president