മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയ്‌പാൽ റെഡ്ഡി അന്തരിച്ചു

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തും രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തും കേന്ദ്രമന്ത്രിയായിരുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌പാൽ റെഡ്ഡി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയ്‌പാൽ റെഡ്ഡി ഞായറാഴ്ച പുലര്‍ച്ചെ 1.28 നാണ് അന്തരിച്ചത്.

1984 മുതല്‍ പലതവണ ജയ്‌പാൽ റെഡ്ഡി പാര്‍ലമെന്റേറിയൻ ആയിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്നു. ഐ.കെ.ഗുജ്‌റാല്‍ സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തും നഗരവികസന വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പെട്രാളിയം വകുപ്പിന്റെ ചുമതലയും മന്ത്രിയായിരിക്കെ വഹിച്ചു.

Read Also: കാറില്‍ വച്ച് തന്നെ മരിച്ചെന്ന് ഉറപ്പിച്ചു; രാഖിയുടെ മൃതദേഹം പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി, അമ്പൂരിയിലെ ഞെട്ടിക്കുന്ന കൊലപാതകം ഇങ്ങനെ

1942-ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1970-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. മികച്ച പ്രഭാഷകനാണ്. ത്രിപുരയിലെ ചെവല്ല ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് റെഡ്ഡി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Senior congress leader and former union minister jaipal reddy passes away

Next Story
പഴത്തില്‍ ‘പണി’ ; രണ്ട് പഴത്തിന് 442 രൂപ വാങ്ങിയതിന് 25000 രൂപ പിഴRahul Bose, രാഹുല്‍ ബോസ്, Banana,ബനാന, GST for Banana,പഴത്തിന് ജിഎസ്ടി, 442 for Two Banana, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com