/indian-express-malayalam/media/media_files/2025/12/27/unnovo-rape-case-2025-12-27-10-38-44.jpg)
Unnao Rape Case Updates
Unnao Rape Case Updates: ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതി കുൽദീപ് സിംഗ് സെംഗറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തു. സെംഗർ കുറ്റം ചെയ്യുമ്പോൾ ഒരു 'പൊതുസേവകൻ' (Public Servant) ആയിരുന്നില്ല എന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമപരമായി തെറ്റാണെന്ന് സിബിഐ ഹർജിയിൽ ചൂണ്ടിക്കാട്ടി.
Also Read:ചെങ്കോട്ട സ്ഫോടനക്കേസ്: കശ്മീർ താഴ്‌വരയിൽ ഒരേസമയം 8 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
നിലവിലുള്ള ഒരു എംഎൽഎ ഭരണഘടനാപരമായ പദവി വഹിക്കുന്ന ആളാണെന്നും ജനങ്ങളുടെ വിശ്വാസവും അധികാരവും കൈയ്യാളുന്ന പൊതുസേവകനാണെന്നും സിബിഐ വാദിക്കുന്നു. എന്നാൽ ശിക്ഷ മരവിപ്പിച്ച വേളയിൽ, പോക്സോ നിയമപ്രകാരം സെംഗർ പൊതുസേവകന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.
ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം നൽകുന്നത് ഇരയുടെയും കുടുംബത്തിന്റെയും ജീവന് വലിയ ഭീഷണിയാകുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. വലിയ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള സെംഗർ പുറത്തിറങ്ങുന്നത് നീതിനിർവഹണത്തെ ബാധിക്കുമെന്നും ഏജൻസി വ്യക്തമാക്കി.
Also Read:ഹനുമാൻ സൂപ്പർമാനേക്കാൾ ശക്തൻ, അർജുനൻ അയൺമാനേക്കാൾ മികച്ചവൻ: സയൻസ് കോൺക്ലേവിൽ ചന്ദ്രബാബു നായിഡു
പോക്സോ നിയമം ഇരകൾക്ക് മുൻഗണന നൽകുന്ന പ്രത്യേക നിയമമാണെന്നും, ഇതിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്നും സിബിഐ ആരോപിച്ചു.
ഡിസംബർ 23-നാണ് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ച് സെംഗറിന്റെ ശിക്ഷ മരവിപ്പിച്ചത്. 2019 ഡിസംബറിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ സെംഗറിനെ ഡൽഹിയിലെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ ഇരയും കുടുംബവും ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇര കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി സഹായം അഭ്യർത്ഥിച്ചിരുന്നു. ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചെങ്കിലും, ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ 10 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനാൽ സെംഗർ നിലവിൽ ജയിലിൽ തുടരും.
Read More: ഇനി അഞ്ചു രൂപയ്ക്ക് ഭക്ഷണം കഴിക്കാം: ഡൽഹിയിൽ അടൽ കാന്റീൻ പദ്ധതിക്ക് തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us