Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

ബിജെപിയുടെ വനിതാ എംപിമാരെ വിമാനത്തില്‍ ശബരിമലയിലേക്ക് എത്തിക്കൂ: ഒവൈസി

സുപ്രീം കോടതി ഉത്തരവ് നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന ബിജെപി വാദത്തെ ഒവൈസി ചോദ്യം ചെയ്തു.

ആള്‍ക്കൂട്ട ആക്രമണത്തിന് എതിരായ ബില്‍ എന്തുകൊണ്ട് ഇതുവരെ സഭയില്‍ കൊണ്ടുവന്നില്ല എന്ന് ഒവൈസി ചര്‍ച്ചയ്ക്കിടെ ചോദിച്ചു. ജെല്ലിക്കെട്ടിന് നിങ്ങള്‍ നിയമനിര്‍മാണം നടത്തി. മുസഫര്‍നഗറില്‍ ഒരു മുസ്ലീം യുവതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒവൈസി ചോദിച്ചു. ശബരിമലയെ കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായി. നിങ്ങള്‍ക്ക് സ്ത്രീകളോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കില്‍ എല്ലാ ബിജെപി വനിതാ എംപിമാരെയും പ്രത്യേക വിമാനത്തില്‍ ശബരിമലയിലേക്ക് എത്തിക്കൂ എന്നും ഒവൈസി ലോക്‌സഭയില്‍ പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ഈ ബില്‍. മൂന്ന് വര്‍ഷം വരെ പുരുഷന്‍ ജയിലില്‍ കിടക്കേണ്ടി വരും. ഇത് ക്രിമിനല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഒവൈസി ചര്‍ച്ചക്കിടെ പറഞ്ഞു.

Read Also: ‘മുത്തലാഖ് ബില്‍ മതവുമായി ബന്ധപ്പെട്ടതല്ല’; വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സര്‍ക്കാര്‍

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ അവരുടെ നിലപാട് ആവര്‍ത്തിച്ചു. ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടും മുന്‍ നിലപാടില്‍ നിന്ന് കേന്ദ്രം പിന്നോട്ടില്ല. ബില്ലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുത്തലാഖ് നിയമം മതം, വോട്ട് എന്നിവയുമായി ബന്ധപ്പെട്ടതല്ലെന്നും സ്ത്രീ ശാക്തീകരണം മാത്രമാണ് ബില്ലുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവ് നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. എന്നാല്‍, സുപ്രീം കോടതി വിധി വന്നതിനുശേഷം ഇതുവരെ 345 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇരകളായ സ്ത്രീകളെയെല്ലാം വഴിയില്‍ ഉപേക്ഷിക്കുകയാണോ വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അങ്ങനെ ചെയ്യാന്‍ താന്‍ രാജീവ് ഗാന്ധി സര്‍ക്കാരിലെ മന്ത്രിയല്ലെന്നും മോദി സര്‍ക്കാരിലെ മന്ത്രിയാണെന്നും രവിശങ്കര്‍ പ്രസാദ് ആഞ്ഞടിച്ചു.

മുസ്ലീം ഭര്‍ത്താക്കന്‍മാരെ മാത്രം ക്രിമിനലുകള്‍ ആക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരുന്നത് എന്തിനാണെന്ന് പ്രതിപക്ഷത്തുനിന്ന് ശശി തരൂര്‍ എംപി ചോദിച്ചു. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫും ബില്ലിനെ എതിര്‍ത്തു. സഭയില്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Send all bjp mps to sabarimala owaisi hits bjp in lok sabha

Next Story
മുത്തലാഖ് ബില്‍ മതവുമായി ബന്ധപ്പെട്ടതല്ല: വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സര്‍ക്കാര്‍Triple talaq, supreme court
The moderation of comments is automated and not cleared manually by malayalam.indianexpress.com