/indian-express-malayalam/media/media_files/uploads/2018/06/forest-officer.jpg)
കൊൽക്കത്ത: സെൽഫികളുടെ കാലമാണിന്ന്. പക്ഷേ സെൽഫികൾ ചില സന്ദർഭങ്ങളിൽ അപകടവും വരുത്തി വയ്‌ക്കും. ഇത്തരത്തിൽ പിടികൂടിയ പെരുമ്പാമ്പിനെ കഴുത്തിലിട്ട് സെൽഫിയെടുത്ത ഫോറസ്റ്റ് ഓഫിസർക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.
പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ പെരുമ്പാമ്പ് എത്തിയതായും ആടിനെ വിഴുങ്ങിയതായും നാട്ടുകാർ ഫോറസ്റ്റ് ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫോറസ്റ്റ് റേഞ്ചർ സഞ്ജോയ് ദത്തും അദ്ദേഹത്തിന്റെ സഹായിയും സംഭവ സ്ഥലത്തെത്തി. 18 അടി നീളവും 4 കിലോ ഭാരവുമുളള പെരുമ്പാമ്പിനെ പിടികൂടി.
സാധാരണ പാമ്പിനെ പിടികൂടിയാൽ ഉടൻ തന്നെ ചാക്കിലാക്കി പിന്നീട് കാടിനുളളിൽ തുറന്നു വിടുകയാണ് ചെയ്യാറുളളത്. പക്ഷേ ഇവിടെയാകട്ടെ ഫോറസ്റ്റ് ഓഫിസർ പാമ്പിനെ കഴുത്തിലിട്ട് സെൽഫിയ്‌ക്ക് പോസ് ചെയ്‌തു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പാമ്പ് ഓഫിസറുടെ കഴുത്തിൽ വരിഞ്ഞു മുറുകാൻ തുടങ്ങി. ഇതു കണ്ട സഹായി ഓടിയെത്തുകയും ചുറ്റിവരിഞ്ഞ പാമ്പിനെ എടുത്തുമാറ്റാൻ സഹായിക്കുകയും ചെയ്‌തു. ഭാഗ്യം കൊണ്ടാണ് ഫോറസ്റ്റ് ഓഫിസർ രക്ഷപ്പെട്ടത്.
#WATCH Narrow escape for Sanjoy Dutta, Range Officer of Baikunthapur Forest in Jalpaiguri after a python he rescued from a village almost strangled him to death while he was posing for selfies with locals. #WestBengalpic.twitter.com/KroJHOCOkk
— ANI (@ANI) June 18, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.