ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. ഗാസിയാബാദില്‍നിന്നാണ് എടിഎസ് വിഭാഗം ഇയാളെ പിടികൂടിയത്. 2008 മുതല്‍ 2013 വരെ അഷു മഹാരാജ് ഡല്‍ഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ചതായാണ് പരാതി.
അഷു മഹാരാജിന്റെ മകന് സമര് ഖാനും യുവതിയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. അഷു മഹാരാജിന്റെ ഡല്‍ഹിയിലെ ആശ്രമത്തില്‍വച്ചാണ് നിരവധി തവണ പീഡനത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
അഷു മഹാരാജിനേയും മകനേയും ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.