Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

നാല് വർഷത്തെ സ്വാശ്രയ ഫീസ് പുനഃനിർണയിക്കാം: സുപ്രീം കോടതി

മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്

supreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കഴിഞ്ഞ നാലു വർഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജികൾ പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. 2017 മുതൽ വിവിധ കോളേജുകളിൽ പ്രവേശനം ലഭിച്ച 12,000 ത്തോളം വിദ്യാർഥികളെ സുപ്രീം കോടതിയുടെ വിധി ബാധിക്കും. ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണ്ണയ സമിതിയോട് നിര്‍ദേശിച്ചേക്കുമെന്ന് നേരത്തെ നടന്ന വാദത്തിനിടയില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

നിശ്ചിത സമയപരിധിക്കുളളില്‍ ഫീസ് പുനഃനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ഫീസ് പുനഃനിര്‍ണയ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. മിതമായ നിരക്കിൽ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഉയർന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളേജുകളും മുന്നോട്ടുവയ്‌ക്കുന്നില്ലെന്നും സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നു.

Read Also: നടുവൊടിച്ച് പാചകവാതക വില; സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു

മാനേജ്‌മെന്റ് ആവശ്യപ്പെട്ട ഉയർന്ന ഫീസ് വിദ്യാർ‍ഥികളെ അറിയിക്കണമെന്ന കോടതി നിർദേശപ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കിയിരുന്നു. 18 കോളേജുകളിൽ മാനേജ്‌മെന്റ് ആവശ്യപ്പെട്ട വാർഷിക ഫീസ് അറിയിച്ചായിരുന്നു വിജ്ഞാപനം.

അതേസമയം, മറ്റുള്ള കോളേജുകൾ ആവശ്യപ്പെടുന്നതു പോലെ 11 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക ഫീസ് ആവശ്യപ്പെടുന്നില്ലെന്നും ഈ അധ്യയന വർഷം ഫീസായി 7.65 ലക്ഷം മതിയെന്നും 4 ക്രിസ്‌ത്യൻ മാനേജ്‌മെന്റ്‌ കോളേജുകൾ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അധ്യാപകരുടെ ശമ്പളം വർധിച്ചതാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമായി സ്വാശ്രയ കോളേജുകൾ ചൂണ്ടിക്കാണിക്കുന്നത്.

19 സ്വാശ്രയ മെഡിക്കൽ കോളേജിന്‌ 6.22- 7.65 ലക്ഷം രൂപയാണ് രാജേന്ദ്ര ബാബു കമ്മിറ്റി 2020-21ലെ ഫീസായി നിശ്ചയിച്ചത്‌. മുൻ വർഷത്തേക്കാൾ 6.7 ശതമാനം മാത്രമാണ്‌ വർധിപ്പിച്ചത്‌‌. ഇതിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 11 ലക്ഷം മുതൽ 22 ലക്ഷം വരെയാണ്‌ മാനേജ്‌മെന്റുകൾ ഫീസായി ആവശ്യപ്പെട്ടത്. മാനേജ്‌മെന്റ്‌ ആവശ്യപ്പെടുന്ന ഫീസ്‌ നൽകാൻ തയ്യാറാകണമെന്ന്‌ രക്ഷിതാക്കളെ അറിയിക്കാനും സത്യവാങ്‌മൂലം വാങ്ങാനുമാണ്‌ ഹൈക്കോടതി നിർദേശം നൽകിയത്‌. ഭീമമായ ഫീസ് വർധനവ് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Self financing college medical fees supreme court verdict

Next Story
നരേന്ദ്ര മോദി സ്റ്റേഡിയവും അദാനി, റിലയൻസ് എൻഡുകളും; ട്രോളി രാഹുൽ ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com