/indian-express-malayalam/media/media_files/uploads/2019/02/Rail.jpg)
ന്യൂഡൽഹി: ബീഹാറിലെ വൈശാലിയിൽ സീമാഞ്ചൽ എസ്ക്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3.52 ന് പാറ്റ്നയിൽനിന്നും 30 കിമോമീറ്റർ അകലെ സഹാദായി ബുസർഗിലാണ് അപകടം നടന്നത്.
#SpotVisuals: 9 coaches of #SeemanchalExpress derailed in Bihar's Sahadai Buzurg, earlier this morning. 6 people have lost their lives in the incident. pic.twitter.com/wQgNwiieSD
— ANI (@ANI) February 3, 2019
ബിഹാറിലെ ജോഗ്ബാനിക്കും ഡൽഹി ആനന്ദ് വിഹാർ ടെർമിനലിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ് സീമാഞ്ചൽ എസ്ക്പ്രസ്. ട്രെയിനിന്റെ ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. ഒരു ജനറൽ കോച്ച്, ഒരു എസി കോച്ച്(B3), എന്നിവയ്ക്ക് പുറമെ ഏഴ് സ്ലീപ്പർ കോച്ചുകളും പാളം തെറ്റി.
സോൻപുരിൽനിന്നും ബരൗനിയിൽനിന്നും കൂടുതൽ മെഡിക്കൽ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് റെയിൽവെ ഹെൽപ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. സോൻപുർ: 06158221645, ഹാജിപുർ: 06224272230, ബരൗനി: 06279232222
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.