മുംബൈ: മുംബൈ നഗരത്തിൽ കോവിഡ് ബാധിച്ച കുട്ടികളിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും പ്രകടമാവുന്നതായി ഡോക്ടർമാർ. ശരീരത്തിൽ ചുണങ്ങുകളും കടുത്ത പനിയും അടക്കമുള്ള രോഗ ലക്ഷണങ്ങളാണ് കുട്ടികളിൽ കണ്ടെത്തിയത്. യുഎസ്, ബ്രിട്ടൺ, സ്പെയിൻ, ഇറ്റലി, ചൈന എന്നീ രാജ്യങ്ങളിൽ ഏപ്രിൽ മുതൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കോവിഡ് രോഗികളിൽ കാവസാകി രോഗത്തിന് സമാനമായ ലക്ഷണങ്ങൾ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ വാരമാണ്.

യുഎസിൽ കോവിഡ് ബാധിച്ച മുന്നൂറിലധികം കുട്ടികളിൽ കാവസാകി രോഗത്തിന്റേതിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായി ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിന്റെ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.  ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ വംശജരിലാണ് രോഗ ലക്ഷണങ്ങൾ കൂടുതലായി പ്രകടമാവുന്നതെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.

Read More: വരാനിരിക്കുന്നത് വലിയ വിപത്തുകൾ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

മുബൈയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ വാരം പ്രവേശിപ്പിച്ച അത്തരത്തിലുള്ള 14 വയസ്സുകാരിക്കാണ് കാവസാക്കി രോഗത്തിലേതിന് സമാനമായി ശരീരത്തിൽ ചുണങ്ങുകളും കടുത്ത പനിയും അടക്കമുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. പിന്നീട് പരിശോധനയിൽ ഇവർക്ക് കോവിഡ് കണ്ടെത്തി. ആരോഗ്യ സ്ഥിതി വഷളായതിനെത്തുടർന്ന് കുട്ടിയെ വെള്ളിയാഴ്ചയോടെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.

പിതാവിൽ നിന്നാണ് കുട്ടിക്ക് കോവിഡ് പകർന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു കുട്ടിയുടെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചത്. കോകിലബെൻ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. കഴിഞ്ഞയാഴ്ച ഒരു എലിസ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയോടെയായിരുന്നു 14 വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യ നില വേഗത്തിൽ വഷളാവാൻ സാധ്യത

ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളുടെ ആരോഗ്യ നില വേഗത്തിൽ വഷളാവാൻ സാധ്യതയുള്ളതായി കോകില ബെൻ ആശുപത്രിയിലെ ശിശു സാംക്രമിക രോഗ വിദഗ്ധയായ ഡോക്ടർ തനു സിംഗാൾ പറഞ്ഞു.

“ഈ കുട്ടികളുടെ ആരോഗ്യസ്ഥി വേഗത്തിൽ വഷളാവാൻ സാധ്യതയുണ്ട്. അവൾ നേരത്തെ ഞങ്ങളുടെ അടുത്തെത്തി. അതിനാൽ രണ്ട് ദിവസത്തിനുള്ളിൽ ആരോഗ്യ സ്ഥിതി സാധാരണ നിലയിലാക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ പിന്നീട് നില വീണ്ടും വഷളായി, ” സിംഗാൾ പറഞ്ഞു.

21 വയസ്സിൽ താഴെ പ്രായമുള്ളവരിലാണ് യുഎസിൽ ഈ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഒരു ലക്ഷത്തിൽ രണ്ട് എന്ന കണക്കിലാണ് ഈ രോഗലക്ഷണങ്ങൾ കുട്ടികളിൽ പ്രത്യക്ഷപ്പെടുക എന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിന്റെ റിപ്പോർട്ടിൽ പറയുന്നു പറയുന്നു. 21 വയസ്സിൽ താഴെയുള്ള ഒരു ലക്ഷം കോവിഡ് ബാധിതരിൽ 322 പേർക്കാണ് പഠനത്തിൽ കവാസാകി രോഗത്തിന് സമാനമായ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.

ലോകത്താകെ ആയിരം പേരിൽ

യുഎസിൽ 322 കോവിഡ് ബാധിതരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതെങ്കിൽ ആഗോള തലത്തിൽ ഇത്തരം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്റെ പഠനത്തിൽ പറയുന്നു.

സാധാരണ ഗതിയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കാറുള്ള കവാസാകി രോഗം എങ്ങനെയാണ് രോഗികളിലെത്തുക എന്നതിന്റെ കാരണങ്ങൾ അജ്ഞാതമാണെന്നാണ് മുംബൈയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടികളെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. കാവസാകി രോഗമുള്ളവർക്ക്,  ഉയർന്ന പനി, രക്തക്കുഴലുകളിൽ വീക്കം തുടങ്ങിയ  സാധാരണയുണ്ടാവും. ചിലപ്പോൾ ഹൃദയ ധമനികൾക്ക് സ്ഥിരമായ നാശമുണ്ടാക്കാനും രോഗം കാരണമാവും.

Read More: ഇന്ത്യയുടെ കോവിഡ് വാക്സിൻ അടുത്ത ഘട്ടത്തിലേക്ക്; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിയ്ക്കാൻ അനുമതി

എന്നാൽ മുംബൈയിലെ കുട്ടികളിൽ കണ്ടെത്തിയത് കവാസാകി രോഗമല്ല അതിന് സമാനമായ ലക്ഷണമാണെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ് ബാധയ്ക്ക് രണ്ടോ മൂന്നോ ആഴ്ചകൾക്കുശേഷം കുട്ടികളിൽ കവാസാക്കി പോലുള്ള ലക്ഷണങ്ങൾ കാണുന്നുവെന്നവും അവർ വ്യക്തമാക്കി.

മുംബൈയിൽ ഒന്നിലധികം കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടതായി ഡോക്ടർ തനു സിംഗാൾ പറഞ്ഞു. ഒന്ന് എസ്ആർ‌സി‌സി ആശുപത്രിയിലും മറ്റൊന്ന് ജോഗേശ്വരിയിലെ സ്വകാര്യ ആശുപത്രിയിലുമാണ്. രണ്ടുപേർക്കും വീക്കം, പനി, തിണർപ്പ് എന്നിവ ഉണ്ടായിരുന്നു, രണ്ടും കോവിഡ് -19 നെ നെഗറ്റീവ് ആയിരുന്നു. കോവിഡ് വൈറൽ ലോഡ് കുറഞ്ഞതിനാലാവാം അവർക്ക് നെഗറ്റീവ് ലഭിച്ചതെന്നും അവർ പറഞ്ഞു.

Read More: ലോകത്ത് ഒരു കോടിയിലേറെ കോവിഡ് രോഗികൾ; വിറങ്ങലിച്ച് ലാേകരാജ്യങ്ങൾ

കവാസാകി ലക്ഷണങ്ങളുള്ള കോവിഡ് -19 കേസുകൾ രേഖപ്പെടുത്താൻ തുടങ്ങിയതായി ബായ് ജെർബായ് വാഡിയ ഹോസ്പിറ്റൽ സിഇഒ ഡോ. മിന്നി ബോധൻവാല പറഞ്ഞു. നാല് കുട്ടികളിൽ കവാസാക്കിക്ക് സമാനമായ ലക്ഷണങ്ങളുണ്ടെനന്ന് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. ബിശ്വ ആർ പാണ്ഡെ പറഞ്ഞു.

കോവിഡ് ബാധിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കവാസാകി ലക്ഷണങ്ങൾ കുട്ടികൾ പ്രകടിപ്പിക്കുന്നതെന്ന് കെഎഇം ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം തലവൻ മുകേഷ് ശർമ പറഞ്ഞു. “കവാസാക്കി രോഗം ഒരു വൈറസിനോടുള്ള രോഗപ്രതിരോധ പ്രതികരണമാണ്. കൊറോണ വൈറസ് ഇതിന് നേരിട്ട് ഉത്തരവാദിയാണോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതികരണമായി കുട്ടികളിൽ അടയാളങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook