/indian-express-malayalam/media/media_files/uploads/2021/06/Supreme-Court-2-1.jpg)
ന്യൂഡല്‍ഹി: 124 എ വകുപ്പ് പുനഃപരിശോധിക്കപ്പെടുമ്പോള്‍ നിലവിലുള്ളതും ഭാവിയിലേയും കേസുകളുടെ കാര്യത്തില്‍ എന്ത് ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. രാജ്യദ്രോഹ നിയമ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചതിനു തൊട്ടടുത്ത ദിവസമാണു കോടതി ഇക്കാര്യം ആരാഞ്ഞത്. നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് നാളെ വരെ സമയം നല്‍കി.
രാജ്യദ്രോഹ നിയമം സംബന്ധിച്ച് വിവിധ വീക്ഷണങ്ങളെക്കുറിച്ച് പൂര്‍ണ അറിവുണ്ടെന്നു കേന്ദ്രം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കുറ്റം കൈകാര്യം ചെയ്യുന്ന 124 എ വകുപ്പിന്റെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കൂടാതെ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് 'അനുയോജ്യമായ ഒരു ഫോറത്തിന് മുമ്പായി' നടത്തുന്നതുവരെ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ 124 എ വകുപ്പ് പുനഃപരിശോധിക്കപ്പെടുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
Also Read: അഫ്സ്പ ഉടൻ തന്നെ അസമിൽ നിന്ന് പിൻവലിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അമിത് ഷാ
ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, 124 എ വകുപ്പ് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ബിഹാര്‍ സര്‍ക്കാരിനെതിരായ കേദാര്‍ നാഥ് സിങ്ങിന്റെ കേസില്‍ 1962 ലെ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം കണക്കിലെടുത്ത് വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണോയെന്ന് കോടതി ആശ്ചര്യപ്പെടുകയും കേന്ദ്രത്തിന്റെയും ഹര്‍ജിക്കാരുടെയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെയും അഭിപ്രായം തേടുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.