സീതാമർഹി (ബിഹാർ): ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധിക്കെതിരെ നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം.

താക്കൂർ ചന്ദൻ സിങ് എന്ന പൊതു പ്രവർത്തകനാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരോജ് കുമാരിക്ക് മുൻപാകെ ഹർജി സമർപ്പിച്ചത്. ഹർജിയിൽ നവംബർ 6ന് കോടതി വാദം കേൾക്കും.

അമിത് ഷായുടെ പരാമർശം ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും, രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളിയാണെന്നും മാധ്യമവാർത്തകളെ ചൂണ്ടിക്കാട്ടി പരാതിക്കാരൻ ആരോപിച്ചു.

അമിത് ഷായ്ക്കെതിരെ ഐപിസി 124എ (രാജ്യദ്രോഹം), ഐപിസി 120ബി (ഗൂഢാലോചന), 295 (മതവികാരം വ്രണപ്പെടുത്തുക) എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ശബരിമലയിലെ സുപ്രീം കോടതി വിധിയെ ഷാ പരസ്യമായി എതിർത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ