ബുരാന്‍പൂര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യ വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. മദ്ധ്യപ്രദേശിലെ ബുരാന്‍പൂര്‍ ജില്ലയിലെ മൊഹാദിലാണ് 15 മുസ്ലിം യുവാക്കള്‍ ഞായറാഴ്ച്ച രാത്രി പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചത്.

20നും 35നും ഇടയില്‍ പ്രായമുളള യുവാക്കളെ തിങ്കളാഴ്ച്ച രാവിലെയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പേരുകേട്ട പ്രദേശമാണ് ബുരാന്‍പൂര്‍. ശിക്ഷാനിയമം 120ബി ഗൂഢാലോചന, 124എ രാജ്യദ്രോഹക്കുറ്റം എന്നിവ ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കണമെന്ന് അപേക്ഷിച്ച് ജില്ലാ മജിസ്ട്രേറ്റിന് കത്തയക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ രാംശ്രയ് യാദവ് പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മൊഹാദിലെ പാക് അനുകൂല ആഘോഷത്തെ കുറിച്ച് ഒരു ഹിന്ദു യുവാവാണ് പരാതി നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ