/indian-express-malayalam/media/media_files/uploads/2023/09/delhi.jpg)
ജി20 ഉച്ചകോടി: ഡല്‍ഹിയില്‍ ചെലവഴിച്ചത് 4,100 കോടി രൂപ, ഏതൊക്കെ മേഖലയില്‍?
ന്യൂഡല്‍ഹി: ശനിയാഴ്ച തുടങ്ങുന്ന ജി 20 ഉച്ചകോടിയുടെ ഒരുക്കങ്ങള്‍ക്കായി തലസ്ഥാനമായ ഡല്‍ഹിയില്‍ 4,100 കോടിയിലധികം രൂപ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ രേഖകള്‍. രേഖകള്‍ പ്രകാരം ചെലവുകള്‍ ഏകദേശം 12 വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. റോഡുകള്‍, ഫുട്പാത്ത്, സൂചന ബോര്‍ഡുകള്‍, ലൈറ്റിംഗ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്ക് പുറമെ ചെലവുകളുടെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളില്‍ ഒന്നാണ് ജി20 സുരക്ഷയെന്നും ബന്ധപ്പട്ട ഉറവിടങ്ങള്‍ പറഞ്ഞു.
ഒമ്പത് സര്‍ക്കാര്‍ ഏജന്‍സികള്‍ - എന്‍ഡിഎംസി, എംസിഡി തുടങ്ങി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പുകള്‍ വരെ ഏകദേശം 75 ലക്ഷം മുതല്‍ 3,500 കോടി രൂപ വരെ സൗന്ദര്യവല്‍ക്കരണം മുതല്‍ ജി20 ബ്രാന്‍ഡിംഗ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.
4,000 കോടി രൂപയിലധികം, ഐടിപിഒ, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം, മിലിട്ടറി എഞ്ചിനീയര്‍ സേവനങ്ങള്‍ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് പുറമേ ഡല്‍ഹി പൊലീസ്, എന്‍ഡിഎംസി, ഡിഡിഎ തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവയ്ക്കായി 98 ശതമാനം തുക ചെലവഴിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രേഖകള്‍ പ്രകാരമാണിത്.
'ഏറ്റവും കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ സൃഷ്ടിച്ചതും അറ്റകുറ്റപ്പണികളും എന്‍ഡിഎംസി, ലുത്തിയന്‍സ് സോണിന് കീഴിലുള്ള പ്രദേശങ്ങളില്‍ നടത്തിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളാണ് മിക്ക ചെലവുകളും ഏറ്റെടുത്തിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ലിസ്റ്റില്‍ ഗണ്യമായ ചെലവ് കാണുന്നുണ്ട്,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഭാരത് മണ്ഡപം പോലുള്ള ദീര്‍ഘകാല മൂല്യമുള്ള വസ്തുക്കള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഐടിപിഒ ഏറ്റെടുക്കുന്ന ചെലവ് ഉച്ചകോടിക്ക് വേണ്ടി മാത്രമുള്ളതല്ല,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏകദേശം 3,600 കോടി രൂപ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഐടിപിഒ, ബില്ലിന്റെ 87%-ലധികം ചെലവഴിച്ചു, 340 കോടി ഡല്‍ഹി പൊലീസും 60 കോടി രൂപ എന്‍ഡിഎംസിയും ചെലവിട്ടു. ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് 45 കോടി രൂപയും കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയം 26 കോടി രൂപയും ഡല്‍ഹി വികസന അതോറിറ്റി 18 കോടി രൂപയും ഡല്‍ഹി വനം വകുപ്പ് 16 കോടി രൂപയും എംസിഡി 5 കോടി രൂപയും ചെലവഴിച്ചു. തെരുവ് ഫര്‍ണിച്ചറുകളുടെ വിഭാഗത്തില്‍ പ്പെടുന്ന ശില്‍പങ്ങളിലൂടെയും മറ്റ് മൂല്യവസ്തുക്കളിലൂടെയും പൊതു ഇടങ്ങള്‍ മനോഹരമാക്കുന്നത് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സംരംഭങ്ങളിലൂടെ ചെയ്തില്ലെങ്കില്‍ കൂടുതല്‍ ചിലവിലേക്ക് നയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.