ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിയുടെ വാഹനം പാര്‍ലമെന്റിന് പുറത്ത് സുരക്ഷാ ബാരിക്കേഡില്‍ ഇടിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. കോണ്‍ഗ്രസിന്റെ മണിപ്പൂരില്‍ നിന്നുളള ലോക്സഭാ എം.പി തോക്ച്ചോം മൈന്‍യയുടെ കാറാണ് ബാരിക്കേഡില്‍ ഇടിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവ സമയത്ത് എം.പി കാറില്‍ ഉണ്ടായിരുന്നോവെന്ന് വ്യക്തമല്ല. പാര്‍ലമെന്റിലേക്കുളള പ്രവേശന കവാടങ്ങളില്‍ ഒന്നിന്റെ പുറത്താണ് വാഹനം ഇടിച്ചത്. സുരക്ഷാ ജീവനക്കാര്‍ സ്ഥലത്ത് സംഘടിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. അപകടം ഉണ്ടായതിന്റെ കാരണം പാര്‍ലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.

രണ്ട് മണിക്ക് ശേഷമാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ വെക്കുക. മണിപ്പൂരില്‍ ഇംഫാല്‍ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മൊബൈല്‍ ഇന്റര്‍നെറ്റും ഇല്ലാതാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook