ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. ഇതേതുടര്‍ന്ന് ഗഡ്കരിയുടെ വസതിയിലും ഓഫീസിലും സുരക്ഷ ശക്തമാക്കി. നിതിന്‍ ഗഡ്കരിയുടെ ഖമ്ലയിലെ പബ്ലിക് റിലേഷന്‍ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കി ഫോണ്‍ കോള്‍ വന്നതെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയതെന്ന് ഉദ്യാഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. ഭീഷണി മുഴക്കി ഫോണ്‍ ചെയ്ത് വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.