scorecardresearch
Latest News

കത്തിയുമായി യുവാവ് പാർലമെന്റിൽ; പൊലീസ് അറസ്റ്റ് ചെയ്തു

ഇയാൾ സ്വയം പ്രഖ്യാപിത ആൾ ദൈവം റാം റഹീമിന്റെ അനുയായിയാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു

Parliament, പാർലമെന്റ്, Indian Parliament, ഇന്ത്യൻ പാർലമെന്റ്, trespassing, അനധികൃതമായി കടന്നു കയറി, security forces, സുരക്ഷാ ഉദ്യോഗസ്ഥർ, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: പാര്‍ലമെന്റിനകത്തേക്ക് കത്തിയുമായി ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇയാൾ സ്വയം പ്രഖ്യാപിത ആൾ ദൈവം റാം റഹീമിന്റെ അനുയായിയാണെന്ന് സംശയിക്കുന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് പാര്‍ലമെന്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ കൈവശം കത്തിയുമുണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിജയ് ചൗക്ക് ഭാഗത്തെ ഗെയിറ്റുവഴിയായിരുന്നു ഇയാള്‍ ബൈക്ക് ഓടിച്ച് കയറിയത്. ഇതോടെ ഗേറ്റിലുണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇയാൾക്ക് ഗുർമീത് റാം റഹീമുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെ തുടർന്ന് റാം റഹീം നിലവിൽ ജയിലിലാണ്. ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നിരവധിയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Security forces foil trespassing attempt at parliament suspect detained