ലഖ്‌നൗ: ഉത്തർപ്രദേശിൽ പൊതുപരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് വഴിതെറ്റി. സുരക്ഷാ വീഴ്ചയാണെന്ന സംശയത്തിൽ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ക്രിസ്മസ് ദിനത്തിൽ നോയ്ഡയിലാണ് പ്രധാനമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് വഴിതെറ്റിയത്.

ഡൽഹി മെട്രോ മജന്ത ലൈൻ ഉദ്ഘാടനത്തിന് ശേഷം മടങ്ങിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണ് തെറ്റായ വഴിയിൽ സഞ്ചരിച്ചത്. ഒരു ബസും മോട്ടോർ സൈക്കിളും പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് അടുത്തെത്തിയതായി റിപ്പോർട്ടുണ്ട്.

സംഭവത്തിൽ രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ