മുംബൈ: വിമാനം പറന്നുയരുന്നതിനു തൊട്ടു മുൻപായി യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു. മുംബൈയിൽനിന്നും ചണ്ഡീഗഡിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് വൻ സുരക്ഷാ വീഴ്ചയുണ്ടായത്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വാതിൽ തുറന്നയാളെ സുരക്ഷാ സേനയ്ക്ക് കൈമാറി.

സംഭവത്തെത്തുടർന്ന് ഇൻഡിഗോയുട 6E 4134 നന്പറിലുള്ള വിമാനം രണ്ടു മണിക്കൂറോളം വൈകി. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോർഡിങ് പൂർത്തിയാക്കി വിമാനം പറന്നുയരുന്നതിന് തൊട്ടു മുൻപായാണ് സീറ്റ് നന്പർ 12 സിയിലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നത്. ഇതുമൂലം തൊട്ടടുത്ത് 12 എ സീറ്റിലിരുന്ന യാത്രക്കാരന് പരുക്കേറ്റുവെന്നും ഇൻഡിഗോ പിന്നീട് പ്രസ്താവനയിൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook