ന്യൂഡൽഹി: മതേതരം എന്ന വാക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഉപയോഗിക്കുന്ന വലിയൊരു നുണയാണെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. അത് ഉപയോഗിക്കുന്നവര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘സ്വാതന്ത്ര്യം മുതൽ ഉപയോഗിക്കുന്ന വൻ നുണയാണ്​ മതേതരം എന്ന വാക്ക്​. ഈ നുണക്ക്​ ജന്മം നൽകിയവരും അത്​ ഉപയോഗിക്കുന്നവരും ജനങ്ങളോട് മാപ്പ്​ പറയണം. ഒരു സമൂഹത്തിനും മതേതരമാകാൻ സാധിക്കില്ല. രാഷ്​ട്രീയ വ്യവസ്​ഥക്ക്​ നിഷ്​പക്ഷമായി തുടരാം. യുപിയിൽ 22 കോടി ജനങ്ങളുടെ സുരക്ഷയുടെയും മറ്റും ഉത്തരവാദിത്തം തനിക്കാണ്​. പ​ക്ഷെ, താനിവി​ടെ ഇരിക്കുന്നത്​ ഏതെങ്കിലും സമുദായത്തെ നശിപ്പിക്കാനല്ല. നിങ്ങൾക്ക്​ പക്ഷം പിടിക്കാതിരിക്കാം, പക്ഷേ മതേതരനാകാനാകില്ല’, യോഗി ആദിത്യനാഥ്​ പറഞ്ഞു.

രാജ്യദ്രോഹത്തോളം കുറ്റകരമാണ് ചരിത്രത്തെ വളച്ചൊടിക്കലെന്നും അദ്ദേഹം പറഞ്ഞു. റായ്​പൂരിലെ ദൈനിക്​ ജാഗരൺ ഗ്രൂപ്പ്​ സംഘടിപ്പിച്ച പരിപാടിക്കിടെ വർഗീയത- മതേതരത്വം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook