ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ ലൈം​ഗി​ക​ത ക്രി​മി​ന​ൽ കു​റ്റ​മ​ല്ലെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര വി​ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ജിബിടി സമൂഹം. രാജ്യത്ത് അങ്ങോളമിങ്ങോളം ആഘോഷങ്ങള്‍ ആരംഭിച്ചു. നൃത്തം ചവിട്ടിയും മധുരം വിതരണം ചെയ്തും 157 വര്‍ഷത്തെ വിലക്ക് തകര്‍ന്നതിനെ അവര്‍ ആഘോഷമാക്കി.
സ്വ​വ​ർ​ഗ ലൈം​ഗി​ക​ത കു​റ്റ​ക​ര​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ 377-ാം വ​കു​പ്പില്‍ കോടതി ഭാഗികമായ മാറ്റമാണ് വരുത്തിയത്.

സ്വവർഗ ബന്ധങ്ങൾ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമർത്തലുകളും നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷണം. സ്വവർഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനൽ കുറ്റമാക്കിയ കൊളോണിയൽ കാലഘട്ടത്തിലെ നിയമം റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്. കേസിൽ നാല് വിധിപ്രസ്താവം ഉണ്ടെങ്കിലും ഏകാഭിപ്രായമാണെന്ന് വിധി ആദ്യം വായിച്ച ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റീസ് വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.

ആരെ പങ്കാളിയായി സ്വീകരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ വരുന്ന കാര്യമാണ്. ലൈംഗികതയുടെ പേരിൽ ഒരു വ്യക്തി ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം സമൂഹത്തിലുണ്ടാകരുത്. ജീവിക്കാനുള്ള പൗരന്‍റെ സ്വാതന്ത്ര്യമാണ് പരമപ്രധാനമെന്നും കോടതി വിധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook