/indian-express-malayalam/media/media_files/uploads/2017/04/arvind-kejriwal-759.jpg)
ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലി നൽകിയ 10 കോടി രൂപയുടെ മാനനഷ്ടകേസിൽ മറുപടി നൽകാൻ വൈകിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രീവാളിന് ഡൽഹി ഹൈക്കോടതി 5000രൂപ പിഴവിധിച്ചു. മറുപടി നൽകാൻ പലതവണ സമയം നൽകിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാത്ത കേജ്രീവാളിന്റെ നടപടിയെ കോടതി വിമർശിച്ചു. മാനനഷ്ടക്കേസിൽ മറുപടി നൽകാത്തതിന് നേരത്തെ ഹൈക്കോടതി അദ്ദേഹത്തിന് 10000 രൂപ പിഴ ചുമത്തിയിരുന്നു.
ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ മേധാവി ആയിരിക്കെ അരുണ്‍ ജെയ്റ്റ്‌ലി ഫണ്ട് തിരിമറി നടത്തി എന്ന് അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാക്കളായ കുമാര്‍ ബിശ്വാസ്,അശ്വതോഷ്, സഞ്ജയ് സിംഗ്,ദീപക് ബാജ്‌പേയ് തുടങ്ങിയവരും ജെയ്റ്റ്‌ലിക്ക് എതിരെ ആരോപണം ഉന്നയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ട്വിറ്ററിലൂടേയും വാര്‍ത്താ സമ്മേളനം നടത്തിയും തനിക്കെതിരെ നുണപ്രചരണം നടത്തി എന്നാണ് ജെയ്റ്റ്‌ലി നല്‍കിയ കേസ്‌തനിക്കെതിരെ നടത്തിയ അപവാദ പ്രചരണം തനിക്കും കുടുംബത്തിനും സമൂഹത്തിൽ കുറച്ചിലുണ്ടാക്കിയെന്നാണ് അരുൺ ജയ്റ്റ്‍ലിയുടെ വാദം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.